ഡൽഹി : കഴിഞ്ഞ പത്തുവർഷമായി ഡൽഹിയിൽ നടക്കുന്ന കേജരിവാളിൻ്റെ ദുർഭരണത്തിനെതിരെ ഡൽഹി മലയാളികൾ വോട്ടുചെയ്യണമെന്ന് ബി ജെ പി മഹാരാഷ്ട്ര കേരള ഘടകം കൺവീനർ കെ.ബി ഉത്തംകുമാർ ആഹ്വാനം ചെയ്തു.
മയൂർ വിഹാറിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിൽ ഉണ്ടായ വിജയം ഡൽഹിയിൽ ആവർത്തിക്കാൻ മലയാളികൾ ബി ജെ പി യോടൊപ്പം നിൽക്കണം.സ്വജനപക്ഷപാതം കൊണ്ടും അഴിമതി കൊണ്ടും ജനങ്ങളെ വീർപ്പുമുട്ടിക്കുന്ന കേജരിവാളിനെ രാജ്യ തലസ്ഥാനത്തു നിന്ന് നിഷ്ക്കാസനം ചെയ്യാൻ കിട്ടിയ സുവർണ്ണാവസരം മലയാളികൾ ഫലപ്രദമായി ഉപയോഗിക്കണം.ബന്ധുക്കളേയും, സുഹൃത്തുക്കളേയും, അയൽക്കാരേയും രാവിലെത്തന്നെ ബൂത്തിലെത്തി താമര ചിഹ്നത്തിൽ വോട്ടു ചെയ്യാൻ പ്രേരിപ്പിക്കണം ഉത്തംകുമാർ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി സുരേഷ് ഗോപി സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ഡൽഹിയിലെ മലയാളി പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.