ഡൽഹി മലയാളികൾ കേജരിവാളിൻ്റെ ദുർഭരണത്തിനെതിരെ വോട്ട് ചെയ്യണം - ഉത്തംകുമാർ

ഡൽഹി : കഴിഞ്ഞ പത്തുവർഷമായി ഡൽഹിയിൽ നടക്കുന്ന കേജരിവാളിൻ്റെ ദുർഭരണത്തിനെതിരെ ഡൽഹി മലയാളികൾ വോട്ടുചെയ്യണമെന്ന് ബി ജെ പി മഹാരാഷ്ട്ര കേരള ഘടകം കൺവീനർ കെ.ബി ഉത്തംകുമാർ ആഹ്വാനം ചെയ്തു.

മയൂർ വിഹാറിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിൽ ഉണ്ടായ വിജയം ഡൽഹിയിൽ ആവർത്തിക്കാൻ മലയാളികൾ ബി ജെ പി യോടൊപ്പം നിൽക്കണം.

 സ്വജനപക്ഷപാതം കൊണ്ടും അഴിമതി കൊണ്ടും ജനങ്ങളെ വീർപ്പുമുട്ടിക്കുന്ന കേജരിവാളിനെ രാജ്യ തലസ്ഥാനത്തു നിന്ന് നിഷ്ക്കാസനം ചെയ്യാൻ കിട്ടിയ സുവർണ്ണാവസരം മലയാളികൾ ഫലപ്രദമായി ഉപയോഗിക്കണം.
ബന്ധുക്കളേയും, സുഹൃത്തുക്കളേയും, അയൽക്കാരേയും രാവിലെത്തന്നെ ബൂത്തിലെത്തി താമര ചിഹ്നത്തിൽ വോട്ടു ചെയ്യാൻ പ്രേരിപ്പിക്കണം ഉത്തംകുമാർ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി സുരേഷ് ഗോപി സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ഡൽഹിയിലെ മലയാളി പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !