തിരുവനന്തപുരം: മീറ്റർ ഇടാത്ത ഓട്ടോറിക്ഷകൾക്കെതിരെ കടുത്ത നടപടിയിലേക്ക് മോട്ടോർ വാഹന വകുപ്പ്.
സ്റ്റിക്കർ പതിപ്പിച്ചിട്ടും മീറ്റർ ഇടാതെ സർവീസ് നടത്തിയാൽ പെർമിറ്റ് റദ്ദാക്കും. മാർച്ച് ഒന്നുമുതൽ മീറ്റർ ഇടാതെ വാഹനം ഓടിച്ചാൽ പണം നൽകരുതെന്ന് എംവിഡി നിർദ്ദേശം. ഓട്ടോറിക്ഷകൾ അമിത കൂലി വാങ്ങുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി.
ഓട്ടോറിക്ഷാ തൊഴിലാളികൾ അമിതമായി പണം ഈടാക്കും മീറ്ററുകൾ ഇടാതെ ഓടുന്നുവെന്നുമെല്ലാമുള്ള നിരവധി പരാതികളാണ് മോട്ടോർ വാഹനവകുപ്പിനും പോലീസിനും ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമെന്ന നിലയിൽ ഇത്തരമൊരു തീരുമാനം ഉരുത്തിരിഞ്ഞത്.
അതേസമയം ഓട്ടോറിക്ഷകൾ മീറ്ററുകൾ ഇടാതെ സർവീസ് നടത്തുന്നത് തടയാൻ പുതിയ ആശയം മോട്ടോർവാഹന വകുപ്പ്. കേരളന്യൂസ്മീറ്റർ ഇടാതെ ഓടുന്നത് യാത്രയ്ക്ക് പണം നൽകണമെന്ന് കാണിക്കുന്ന സ്റ്റിക്കർ ഓട്ടോറിക്ഷകളിൽ പതിപ്പിക്കാനാണ് വകുപ്പിൻ്റെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ തന്നെ പുറത്തിറങ്ങും.
'മീറ്റർ ഇട്ടില്ലെങ്കിൽ പണം നൽകേണ്ടതില്ല' എന്ന സ്റ്റോക്കർ ഓട്ടോറിക്ഷകളിൽ പതിപ്പിന് ശനിയാഴ്ചയോ ഞായറാഴ്ചയോ പുറത്തിറങ്ങാനാണ് സാധ്യത. ഈ സ്‌റ്റിക്കർ ഓട്ടോറിക്ഷ തൊഴിലാളികൾ തന്നെയാണ് പതിക്കേണ്ടത്. എന്നാൽ, ഇത് എത്രത്തോളം പ്രായോഗികമാകും എന്ന കാര്യത്തിൽ സംശയം ഇതിനോടകം ഉയർന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.