വയോധികയെ കെട്ടിയിട്ട് സ്വർണം കവർച്ച ചെയ്ത കേസിലെ മറ്റൊരു പ്രതി കൂടി പോലീസ് പിടിയിൽ

ആലപ്പുഴ: മാമ്പുഴക്കരിയിൽ വയോധികയെ കെട്ടിയിട്ട് സ്വർണം കവർച്ച ചെയ്ത കേസിൽ മറ്റൊരു പ്രതി കൂടി പോലീസ് പിടിയിൽ.

തിരുവനന്തപുരം നെയ്യാറ്റിൻകര ആറാലുംമൂട്ടിൽ തുടിക്കോട്ടുകോണം മൂല പുത്തൻവീട്ടിൽ അഖിലിനെ (22) ആണ് രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം തിരുവനന്തപുരത്തേയ്ക്ക് കടന്നുകളഞ്ഞ പ്രതി പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു.

കഴിഞ്ഞ ദിവസം നെയ്യാറ്റിൻ കരയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട രാജേഷിനെ പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് കിട്ടിയ വിവരങ്ങളാണ് പ്രതിയിലേക്ക് കൂടി പൊലീസിനെ എത്തിച്ചത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തു വരുന്നു. കേസിൽ ഇനിയും പിടിയിലാവാനുള്ള പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം വേണമെന്ന് അവർ ഉടൻ തന്നെ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

രാമങ്കരി സബ്ബ് ഇൻസ്പെക്ടർ മുരുകൻ, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർമാരായ പ്രേംജിത്ത്, ജാസ്മിൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ മുഹമ്മദ്, സിവിൽ പൊലീസ് ഓഫീസർമാരായ സുഭാഷ്, വിഷ്ണു എന്നിവരും പ്രതിയെ പിടികൂടിയത് നെയ്യാറ്റിൻകര പോലീസും ചേർന്നാണ്.





🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !