ഡബ്ലിൻ ; അയർലൻഡിലെ ഡബ്ലിനിൽ പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുവുമായി അക്രമി ഓടിക്കയറി.
ഡബ്ലിനിലെ ക്ലോണ്ടാൽക്കിൻ പൊലീസ് (ഗാർഡ) സ്റ്റേഷനിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇതേ തുടർന്ന് സ്റ്റേഷൻ അടിയന്തിരമായി അടച്ചു പൂട്ടുകയും സ്റ്റാഫുകളെ ഒഴിപ്പിക്കുകയും ചെയ്തു.സമീപ പ്രദേശത്ത് നിന്നു കണ്ടെത്തിയ ഒരു സ്ഫോടക വസ്തുവുമായി പ്രദേശവാസിയായ ഒരാൾ സ്റ്റേഷനിലേക്ക് വന്നതിനെ തുടർന്നായിരുന്നു നടപടി.സംഭവത്തെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സ്റ്റേഷൻ അടയ്ക്കുകയും പരിസരത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തത്. ഐറിഷ് ഡിഫൻസ് ഫോഴ്സിന്റെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി സ്ഫോടക വസ്തു പരിശോധിച്ച് സുരക്ഷിതമാക്കിയ ശേഷം ഇത് പ്രവർത്തനക്ഷമല്ലെന്ന് സ്ഥിരീകരിച്ചു.
സ്ഫോടക കൂടുതൽ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയയ്ക്കുമെന്ന് പൊലീസ് വക്താവ് അറിയിച്ചു. ബോംബ് സ്‌ക്വാഡ് പരിശോധന പൂർത്തിയാക്കിയതോടെ സ്റ്റേഷനിലുണ്ടായ നിയന്ത്രണങ്ങൾ നീക്കുകയും സ്റ്റേഷൻ വീണ്ടും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.