മുൻ ജർമൻ പ്രസിഡന്റ് ഹോഴ്സ്റ്റ് ക്യോളർ അന്തരിച്ചു

ബർലിൻ; മുൻ ജർമൻ പ്രസിഡന്റും രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) മുൻ തലവനുമായ ഹോഴ്‌സ്‌റ്റ് ക്യോളർ (81) അന്തരിച്ചു.

സജീവ രാഷ്ട്രീയ പ്രവർത്തകനല്ലാതിരിക്കെ 2004ൽ ജർമൻ പ്രസിഡന്റ് പദവിയിലെത്തി. 2009ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അഫ്‌ഗാനിസ്‌ഥാനിലെ സൈനിക നടപടികൾ ഭാഗികമായി കച്ചവടതാൽപര്യത്തോടെയുള്ളതായിരുന്നുവെന്ന റേഡിയോ അഭിമുഖം വിവാദമായതോടെ 2010 മേയിൽ രാജിവച്ചു.

പ്രസിഡന്റ് പദവിയിലിരിക്കെ ഭരണഘടനാവിരുദ്ധമായ ബില്ലുകളൊക്കെ തിരിച്ചയച്ചത് വൻ ജനപ്രീതി നേടിക്കൊടുത്തു. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുമ്പോൾ ‘വംശഹത്യയുടെ ഇരകൾക്കു മുന്നിൽ തല കുനിക്കുന്നു’വെന്നു പരാമർശിച്ചതും ശ്രദ്ധനേടി.

റൊമാനിയയിലെ കർഷക കുടുംബത്തിൽ ജനിച്ച ക്യോളറുടെ കുടുംബം രണ്ടാംലോകയുദ്ധത്തിനുശേഷം ജർമനിയിലേക്കു കുടിയേറുകയായിരുന്നു. ധനമന്ത്രാലയത്തിൽ ഏറെക്കാലം ജോലി ചെയ്ത അദ്ദേഹം സാമ്പത്തിക നയതന്ത്രത്തിൽ മിടുക്കുതെളിയിച്ചതോടെയാണ് ഐഎംഎഫ് മേധാവിയായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !