മലപ്പുറം: സ്കൂൾ വിനോദയാത്ര ചിലവുകൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഹിക്കണം.
സാധാരണക്കാരായ വിദ്യാർത്ഥികളുടെ മാനസികാവസ്ഥ ഉൾക്കൊണ്ടുകൊണ്ട് സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ പഠനയാത്ര ചിലവുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ തയ്യാറാവണം ചൈൽഡ് കെയർ & വെൽഫെയർ ഓർഗനൈസേഷൻ സംസ്ഥാന കൺവെൻഷൻ ആവശ്യപ്പെട്ടു.
ഈ പഠനയാത്ര നാല് , ഏഴ്, പത്ത് ക്ലാസുകൾക്ക് മാത്രമായി നിജപ്പെടുത്തണം. ഈ ചിലവ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വകയിരുത്തണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകും.
കുട്ടികൾക്ക് സുസ്ഥിരമായ കരുതലും പരിഗണനയും ലഭിക്കുന്ന സാഹചര്യം സമൂഹത്തിൽ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ചെയിൽഡ് കെയർ & വെൽഫെയർ ഓർഗനൈസേഷൻ്റെ സംസ്ഥാന തലവെൻഷനാണ് മലപ്പുറം കുന്നുമ്മൽ ബാങ്ക് എംപ്ലോയീസ് ഹാളിൽ വച്ച് നടന്നത്. ദേശീയ ഭരണ സമിതി പ്രസിഡൻറ് ശ്രീ. സുനിൽ മളിക്കാലിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മലപ്പുറം നഗരസഭാ ശ്രീ. മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി. നിദ ഷഹീർ മുഖ്യാതിഥിയായിരുന്നു.
ബാല പീഡനം, കുട്ടികളിലെ ലഹരി ദുരുപയോഗം എന്നിവ തടയുക എന്ന ഉദ്ദേശത്തോടെ "പ്രതികരിക്കാം പ്രതിരോധിക്കാം" എന്ന പേരിൽ നടത്തുന്ന ബോധവൽക്കരണ ക്യാമ്പയിനിൻ്റെ പ്രഖ്യാപനവും ചടങ്ങിൽ വച്ച് നടന്നു. ദേശീയ ഭരണസമിതി ജനറൽ സെക്രട്ടറി ശ്രീ മനോജ് തൃപ്പുണ്ണിത്തറ, ട്രഷറർ ശ്രീ സജി കെ ഉസ്മാൻ കായംകുളം, വൈസ് പ്രസിഡൻറ് ശ്രീ.ഉമ്മർ പാടലടുക്ക, എക്സിക്യൂട്ടീവ് അംഗങ്ങൾ ശ്രീ. ജയപ്രസാദ്, ശ്രീമതി. ഉമ്മുക്കുൽസു, മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡൻറും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ ശ്രീമതി. ഷീജ നളന്ദ എന്നിവർ സംസാരിച്ചു.
സമ്മേളനത്തിൽ 15 അംഗ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു. സംസ്ഥാന പ്രസിഡൻറായി ശ്രീ. അനൂപ് കുമാർ തിരുവനന്തപുരം, ജനറൽ സെക്രട്ടറിയായി മുഹമ്മദ് അനീഷ് തിരൂർ, ട്രഷറായി ശ്രീ. മിഹാജ് കോഴിക്കോട് എന്നിവരെ യോഗം തിരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.