മുംബൈ ;അപൂർവ നാഡീരോഗം ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് മുംബൈയിൽ ആദ്യ മരണം. 53കാരനാണ് മരിച്ചത്. പുണെയിലെ ജിബിഎസ് വ്യാപനവുമായി ഈ മരണത്തിനു ബന്ധമുണ്ടോ എന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
ബിഎംസിയിലെ വിഎൻ ദേശായി ആശുപത്രിയിലെ ജീവനക്കാരനാണ് മരിച്ചത്.ഇതിനിടെ പുണെയിൽ ജിബിഎസ് ബാധിച്ച ഒരാൾ കൂടി മരിച്ചു. 37 വയസ്സുള്ള ഡ്രൈവറാണ് മരിച്ചത്. മലിനജലത്തിലെ ബാക്ടീരിയ ആണ് രോഗവ്യാപനത്തിനു കാരണമെന്ന് അധികൃതർ അറിയിച്ചു. കാംപിലോബാക്ടർ ജെജുനി എന്ന ബാക്ടീരിയയുടെ അംശമാണ് രോഗത്തിനു കാരണം. മഹാരാഷ്ട്രയിൽ രോഗം ബാധിച്ച് ഇതിനകം എട്ടു പേരാണു മരിച്ചത്.ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം പുണെയിൽ ജില്ലാ അധികൃതരുമായി ചേർന്ന് പ്രവർത്തനം സജീവമാക്കിയിരുന്നു.രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ച സംഘം ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും പരിശീലനം നൽകുന്നുണ്ട്. പുണെ മുനിസിപ്പൽ കോർപറേഷൻ മേഖലയിലും സമീപപ്രദേശത്തും ഉള്ളവരാണ് രോഗബാധിതരിൽ ഏറെയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.