പ്രായഭേദമന്യേ സകലരും അനുഭവിക്കുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ.
ഇവയെല്ലാം മുടി കൊഴിച്ചിലിന് കാരണമാകാം. ഇതിൽ തന്നെ വൈറ്റമിൻ ഡിയുടെ കുറവ് മുടി കൊഴിച്ചിൽ രൂക്ഷമാക്കിയേക്കും. വിശദമായി നോക്കാം മുടിയുടെ രോമകൂപങ്ങളെ ആരോഗ്യത്തോടെ നിലനിർത്താൻ വൈറ്റമിൻ ഡി ഏറെ ആവശ്യം. പുതിയ രോമകൂപങ്ങൾ സൃഷ്ടിക്കാനും ഇത് ആവശ്യമാണ്. അനുസരിച്ചുള്ള ഡയറ്റിൽ നിർബന്ധമായും വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്.
ഈ മത്സ്യങ്ങൾ കഴിക്കാം
സാൽമൺ, അയല, മത്തി തുടങ്ങിയ മത്സ്യങ്ങളിലെല്ലാം വൈറ്റമിൻ ഡി ധാരാളം ഉണ്ട്. ഇവ പതിവായി കഴിക്കാൻ ശ്രദ്ധിക്കാം. സാൽമൺ ഇത്തിരി വിലക്കൂടുതൽ ഉള്ള മത്സ്യമാണെങ്കിലും മത്തി , അയല തുടങ്ങിയവ എപ്പോഴും ലഭ്യമാകുന്ന മത്സ്യങ്ങളാണ്, വിലക്കുറവാണ്.
മുട്ടയുടെ മഞ്ഞക്കരു
മുട്ട പ്രോട്ടീൻ സമ്പുഷ്ടമാണ്. അതുകൊണ്ട് തന്നെ പലരും മുട്ട പുഴങ്കിക്കഴിക്കാറുണ്ട്. എന്നാൽ മഞ്ഞക്കരു ഒഴിവാക്കും. വൈറ്റമിൻ ഡി കുറവുള്ളവരാണെങ്കിൽ ധൈര്യമായി മുട്ടയുടെ മഞ്ഞക്കരു കഴിക്കാം. ഇത് മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കും.
കൂൺ
പലർക്കും ഇഷ്ടമുള്ള വിഭമായിരിക്കും കൂൺ. സൂര്യപ്രകാശം ഏൽക്കുന്ന കൂണുകളിൽ വൈറ്റമിൻ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. ഷിറ്റേക്ക്, ബട്ടൺ കൂൺ തുടങ്ങിയ കൂണുകളാണ് നമുക്ക് ഇന്ത്യയിൽ കൂടുതൽ ലഭ്യമായവ. ഇവ ഡയറ്റിൽ ഉൾപ്പെടുത്താം.
വിറ്റാമിൻ ഡി അടങ്ങിയ മറ്റൊരു പച്ചക്കറി ചീരയാണ്. ഇവയുടെ സ്മൂത്തിയോ അല്ലെങ്കിൽ തോരണോ, കറിയോ ഒക്കെ വെച്ച് കഴിക്കാവുന്നതാണ്. വെണ്ടക്കയും വൈറ്റമിൻ ഡി ധാരാളം ഉള്ള പച്ചക്കറിയാണ്. തോരനായും കറിയായും കഴിക്കാം. എണ്ണയിൽ പൊരിച്ച് കഴിക്കുന്നത് ഒഴിവാക്കാം. ഇത് ആരോഗ്യകരമല്ല. ബ്രോക്കോളിയിൽ വൈറ്റമിൻ ഡി ഉണ്ട്. എന്നാൽ നല്ല വിലയുള്ള പച്ചക്കറിയാണ് ഇവ.
പാൽ, ചീസ്, തൈർ തുടങ്ങിയ പാലുൽപ്പന്നങ്ങളും വൈറ്റമിൻ ഡി കൊണ്ട് സമ്പുഷ്ടമാണ്. ഇവയെല്ലാം വീട്ടിൽ തന്നെ ലഭ്യമായിരിക്കുമെന്നതിനാൽ വലിയ ചിലവില്ലാതെ തന്നെ ഡയറ്റിൻ്റെ ഭാഗമാക്കാം. ധാന്യങ്ങൾ, ഓറഞ്ച് ജ്യൂസ് തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങളിലും വൈറ്റമിൻ ഡി ഉണ്ട്. അതേസമയം വൈറ്റമിൻ ഡി കൂടാതെ സിങ്ക്, വൈറ്റമിൻ ബി 7 എന്നിവയെല്ലാം മുട കൊഴിച്ചിലിന് കാരണമാകും. ഇവയെല്ലാം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റിൻ്റെ ഭാഗമാക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.