പാലാ;വേഴാങ്ങാനം ശ്രീ മഹാദേവ ക്ഷേത്രം ശിവരാത്രി മഹോത്സവം 2025 ഫെബ്രുവരി 26 (കുംഭം14 ) ബുധനാഴ്ച്ച ഭക്തി നിർഭരമായി ആചരിക്കുന്നതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.തന്ത്രി മുഖ്യൻ ബ്രഹ്മ ശ്രീ മുണ്ടക്കൊടി ഇല്ലത്ത് ദാമോദരൻ നമ്പൂതിരിയുടെയും.മേൽശാന്തി അനൂപ് സുരേന്ദ്രന്റെയും മുഖ്യ കാർമികത്വത്തിൽ ശിവരാത്രി പൂജാ ചടങ്ങുകൾ നടക്കും.
രാവിലെ 5 മണിക്ക് പള്ളിയുണർത്തൽ,7 മുതൽ വിശേഷാൽ പൂജ വഴിപാടുകൾ,ഏഴുമുതൽ ശിവപുരാണ പാരായണം (മിനി ഷാജി കൊട്ടാരത്തിൽ മേലമ്പാറ) 8 മുതൽ ശ്രീബലി എഴുന്നള്ളത്ത്,പഞ്ചവാദ്യം-അരുൺ അമ്പാറ & പാർട്ടി,രാവിലെ 10 ന് രഘു വേങ്ങം പറമ്പിൽ അവറുകളുടെ വസതിയിൽ നിന്നും വിവിധ കലാരൂപങ്ങളുടെ അകമ്പടിയിൽ കാവടി ഘോഷയാത്ര ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും,ചെണ്ടമേളം,ശ്രീ കൃഷ്ണ വാദ്യകലാപീഠം ഭരണങ്ങാനം.
രണ്ടു മണിക്ക് മഹാപ്രസാദമൂട്ട് (വിഷ്ണുമോൻ ശശി,സരോജിനി രാഘവൻ വള്ളികാപ്പിൽ ചൂണ്ടച്ചേരി),ആറുമണിക്ക് ചുറ്റുവിളക്ക് ദീപാരാധന (സുധ ഷാജി വടക്കേക്കുറ്റ്,ഉള്ളനാട്) തുടർന്ന് 6.45 ന് സാംസ്കാരിക സമ്മേളനം-ഉദ്ഘാടനം ജോസ് കെ മാണി എംപി,നിവ്വഹിക്കും വിവിധ ജാതി മത രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ പങ്കെടുക്കും,
8 30 ന് കൊച്ചിൻ വിന്നേഴ്‌സിന്റെ മെഗാഷോ,11,30 മുതൽ അഷ്ടാഭിഷേകവും മഹാ ശിവരാത്രി പൂജയും നടത്തുമെന്ന് കവിത ജി നായർ (അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ ഏറ്റുമാനൂർ) സതീഷ് കുമാർ പടിഞ്ഞാത്ത് (പ്രസിഡന്റ) അനൂപ് കുമാർ കറികാട്ട് (സെക്രട്ടറി) രാജു വള്ളിയിൽ (വൈസ് പ്രെസിഡന്റ്) എന്നിവർ പറഞ്ഞു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.