കോട്ടയം: തിടനാട് സ്കൂളിൽ സ്കിൽ ഡെവലപ്മെൻ്റ് സെൻറർ നിർമ്മാണം ആരംഭിച്ചു.
തിടനാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് നിർമാണം പൂർത്തീകരിച്ച സയൻസ് ലാബിൻ്റെ ഉദ്ഘാടനവും 10 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം ആരംഭിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതിയായ സ്കിൽ ഡെവലപ്മെൻ്റ് സെൻററിൻ്റെ നിർമ്മാണ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ് നിർവഹിച്ചു.
ഇതോടൊപ്പം കെമിസ്ട്രി ലാബിന് 5 ലക്ഷം രൂപയും പഴയ കെട്ടിടത്തിൻ്റെ സീലിംഗ് നിർമ്മിക്കുന്നതിന് 5 ലക്ഷം രൂപയും അനുവദിച്ചതായി ഷോൺ ജോർജ് പറഞ്ഞു. നിലവിലുള്ള പഴയ കെട്ടിടങ്ങളുടെ നവീകരണങ്ങൾക്കായി അനുവദിച്ചിട്ടുള്ള 20 ലക്ഷം രൂപയ്ക്ക് പുറമെയാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത സ്കിൽ ഡെവലപ്മെൻ്റ് സെൻററിൽ ആരംഭിക്കുന്ന കോഴ്സുകൾക്ക് വലിയ രീതിയിൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും ഷോ ജോർജ് അഭിപ്രായപ്പെട്ടു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്കറിയ ജോസഫ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ ഫെർണാണ്ടസ് മുഖ്യാതിഥി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഔസേപ്പച്ചൻ കല്ലങ്കാട്ട്, മെമ്പർമാരായ സന്ധ്യ ശിവകുമാർ, ജോയിച്ചൻ കാവുങ്കൽ അലക്‌സാണ്ടർ കെ. വി, ഹെഡ്മിസ്ട്രസ് പ്രതിഭ പടനിലം, പ്രിൻസിപ്പൽ ശാലിനി റാണി എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.