നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന നാടൻ പഴ വർഗമാണ് പേരയ്ക്ക.
പല നാട്ടിലും പല പേരുകളാണ് ഈ ഫലത്തിനെങ്കിലും ഗുണത്തെ കുറിച്ച് പറയുമ്പോൾ എല്ലാവർക്കും ഒരേ ഭാഷയും. നമ്മളിൽ പലരും ചിന്തിക്കാത്ത അത്രയും തരത്തിലുള്ള ഗുണങ്ങൾ അടങ്ങിയ ഫലമാണ് പേരയ്ക്ക. നമ്മളിൽ പലരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ, അസുഖങ്ങൾ എന്നിവയ്ക്കുള്ള ഉത്തമം കൂടിയാണ് ഇത് എന്ന് പറഞ്ഞാൽ ചിരിച്ചു തള്ളരുത്.
ഇനി പേരയ്ക്കയോളം, അല്ലെങ്കിൽ അതിനേക്കാളും ഗുണമുള്ള പേരയില പലർക്കും അറിയാത്ത മറ്റൊരു അത്ഭുതമാണ്. ലോകത്തിലെ മറ്റേത് പഴത്തിൻ്റെ ഇല എടുത്താലും പേരയിലയുടെ തട്ട് തന്നെയായിരിക്കും പ്രധാന കാര്യം. അത്രയ്ക്കും ആരോഗ്യ ഗുണങ്ങൾ ഇതിനുണ്ട് എന്നതാണ് പേരയിലയെ വേറിട്ട് നിർത്തുന്ന കാര്യം.
കടയിൽ നിന്ന് വാങ്ങാതെ നിങ്ങളുടെ തൊടിയിലോ പറമ്പിലോ സുലഭമായി കിട്ടുന്ന ഒന്നാണ് പേരയ്ക്ക എന്നത് പറയേണ്ടതില്ലല്ലോ. അതുപോലെ തന്നെയാണ് പേരയിലയും. പലതരത്തിലുള്ള പേരയ്ക്ക ഉണ്ടെങ്കിലും ഒട്ടുമിക്ക എല്ലാത്തിനും ഇലകൾക്ക് ഗുണമുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങൾ നമുക്ക് നോക്കാം.
പേരയിലയുടെ ആരോഗ്യ ഗുണങ്ങൾ
പേരയിലകൾ പ്രകൃതിദത്താ ആൻ്റി ഇൻഫ്ളമേറ്ററി ഗുണങ്ങളാൽ സമ്പന്നമായ ഒരു വസ്‌തുവാണ്. പല്ലിൻ്റെ ആരോഗ്യം മികച്ചതാക്കി മാറ്റാൻ ഇത് നമ്മെ നന്നായി സഹായിക്കുന്നു. ആൻ്റി ബാക്റ്റീരിയൽ ഏജൻസികൾ അടങ്ങിയിട്ടുള്ള പേരയില പല്ലുവേദന, മോണയിലെ നീർവീക്കം, ഓറൽ ആൾസർ എന്നിവ ഉത്തമമായ പ്രതിവിധിയാണ്.
പേരയിലയിൽ ആൻ്റി മൈക്രോബയൽ, ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഫിനോളിക് സംയുക്തങ്ങൾ തുടങ്ങിയ വിവിധ ബയോ ആക്റ്റീവ് സംയുക്തങ്ങൾ കൂടുതലായി അടങ്ങിയിട്ടുണ്ട്. ശ്വാസകോശത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് മികച്ച ഒന്നാണ്. ഇത്തരത്തിൽ എണ്ണിയാൽ ഒടുങ്ങാത്ത ഗുണങ്ങൾ പേരയിലയ്ക്കുണ്ട്.
പേരയില എങ്ങനെ ഉപയോഗിക്കാം?
പല രീതിയിൽ പേരയില നിങ്ങൾക്ക് പ്രയോജനപ്പെടുത്താം. അതിലൊന്നാണ് ചായ. ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ ഏറെ മുന്നിലാണ് പേരയില ചായ. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ പുറന്തള്ളാൻ പേരയില ചായ ഉത്തമമാണ്. അതുവഴി നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ കരളിൻ്റെ ആരോഗ്യത്തിനും പേരയില ചായ പതിവായി കുടിക്കുന്നത് വളരെ നല്ലതാണ്.
മറ്റൊരു വഴി പേരയില ഇട്ട വെള്ളം കുടിക്കുക എന്നതാണ്. പേരയില ചേർത്ത വെള്ളം പതിവായി കുടിക്കുന്നത് ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ നിങ്ങളുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വഴി കഴിയും. വെറും ചൂട് വെള്ളത്തിൽ ഇട്ടാൽ പോലും ഗുണങ്ങൾ ഇരട്ടിക്കുന്ന ഒന്നാണ് പേരയില.
ഇനി നിങ്ങൾക്ക് പേരയില നന്നായി വൃത്തിയാക്കി ചവച്ചു കഴിക്കാനും സാധിക്കും. അതുവഴി മലബന്ധം വെളിപ്പെടുന്ന വിവിധ രോഗങ്ങളെ നിങ്ങൾക്ക് അകറ്റി നിർത്താൻ സാധിക്കും. പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ പേരയില കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ നമ്മെ സഹായിക്കും. മാത്രമല്ല കണ്ണുകളുടെ ആരോഗ്യത്തിനും ഇവ ഉത്തമമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.