തിരുവനന്തപുരം: അമ്പൂരി പഞ്ചായത്തിലെ കണ്ടത്തിട്ട വാർഡിൽ കുറിച്ചി പ്രദേശങ്ങളിൽ വ്യാപകമായി കാട്ടുതീ പടർന്നു.
റോഡിൽ നിന്നും ഉള്ളിലായ പ്രദേശത്തെ അടിക്കാടിന് തീപിടിച്ചാണ് കാട്ടുതീ പടർന്നതെന്നാണ് വിവരം. കഴിഞ്ഞദിവസം വൈകുന്നേരം ചെറിയ കാട്ടുതീ പടന്നിരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നിയന്ത്രിച്ചിരുന്നു. എന്നാൽ, ഇന്ന് ഉച്ചയോടെ അതേപ്രദേശത്തായി വീണ്ടും തീ ആളിപ്പടരുകയായിരുന്നു.
ഫയർഫോഴ്സ് സംഘവും പ്രദേശവാസികളും സമീപ ഭാഗത്തേക്ക് തീ പടരാതെ കരിയിലകളും ഉണങ്ങിയ മരക്കമ്പുകളുമെല്ലാം തീനിയന്ത്രിച്ചതിനാൽ വലിയ ദുന്തമാണ് ഒഴിവായത്. ആൾപ്പാർപ്പില്ലാത്ത സ്ഥലത്താണ് കാട്ടുതീ പടർന്നത്. എന്നാൽ, 150 ഏക്കറോളം വരുന്ന പറങ്കിമാവ്, അക്യേഷ്യ മരങ്ങൾ നിന്നിരുന്ന പ്രദേശം പൂർണമായി കത്തിനശിച്ചു. ഉൾപ്രദേശങ്ങളിലും ആണ് തീ പടർന്നത്. പ്രദേശത്തേക്കെത്താൻ റോഡ് സൗകര്യമില്ലാതിരുന്നതും ഫയർഫോഴ്സ് സംഘത്തെ വലച്ചു.
കള്ളിക്കാട്, കിള്ളി എന്നിവിടങ്ങളിൽ നിന്നായി രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് പലതവണയായി വെള്ളം നിറച്ച് വലിയ ഹോസ് വഴിയാണ് പ്രദേശത്തെത്തിച്ചത്. നിലവിൽ കാട്ടുതീ പടർന്നത് ജനവാസകേന്ദ്രമല്ലെന്നും ഇനിയുള്ള സ്ഥലങ്ങൾ കൃഷിഭൂമിയും ആൾക്കാർ തിങ്ങി പാർക്ക് ചെയ്യുന്ന പ്രദേശങ്ങളുമായതിനാൽ പഞ്ചായത്തും നാട്ടുകാരും ജാഗ്രതയിലാണ്. മരങ്ങളിൽ തീപിടിച്ച് അത് മറിഞ്ഞ് അടുത്ത സ്ഥലത്തേക്ക് വീണാണ് നിലവിൽ തീപടരുന്നത്.
ഇന്ന് തീ പൂർണമായും നിയന്ത്രിച്ചെന്ന് വാർഡ് മെമ്പർ ജയൻ പറഞ്ഞു. കഴിഞ്ഞ ദിവസവും തീഅണച്ച് മടങ്ങിയതിന് ശേഷമാണ് തീ വീണ്ടും പടർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനവാസ കേന്ദ്രങ്ങളിലേക്ക് തീപടരാതിരിക്കാൻ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് അമ്പൂരി പഞ്ചായത്തും ആവശ്യപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.