ഡൽഹി: മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചു.
ഇന്ന് രാവിലെ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായുമായി ബിരേൻ സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാജി. വൈകുന്നേരത്തോടെ രാജ്ഭവനിലെത്തി ഗവർണർക്ക് രാജിക്കത്ത് നൽകി. മുഖ്യമന്ത്രിക്കൊപ്പം ബിജെപി നേതാവും മണിപ്പൂരിലെ മറ്റ് മന്ത്രിമാരും ഉണ്ടായിരുന്നു.
മണിപ്പൂർ കലാപത്തിനിടെ നിരവധി തവണ മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബിജെപി കേന്ദ്ര നേതൃത്വം ഇത് അംഗീകരിച്ചിരുന്നില്ല. നാളെ ബജറ്റ് സമ്മേളനം നടക്കാനിരിക്കെയാണ് അവിശ്വാസ പ്രമേയം കൊണ്ടു വാരാനിരിക്കെ രാജി.
അതേസമയം, മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കും. മുഖ്യമന്ത്രി രാജിവെച്ച സാഹചര്യത്തിൽ മണിപ്പൂർ നിയമസഭ മരവിപ്പിച്ചു. ഗവർണർ അജയ് ഭല്ല നാളെ ഡൽഹിയിലേക്ക് തിരിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.