കേരളീയ സംസ്‌കാരത്തിൻ്റെ അടിത്തറ: യജ്ഞസംസ്കാരവും നവോത്ഥാനവും

അങ്ങാടിപ്പുറം: കേരളീയ സംസ്‌കാരത്തിൻ്റെ അടിത്തറ യജ്ഞസംസ്കാരവും നവോത്ഥാനവും.

കേരളത്തിലെ നവോത്ഥാന നായകർ സനാതനമായ യജ്ഞസംസ്കാരത്തിൻ്റെ പ്രായോഗിക തലത്തിലേക്ക് രൂപാന്തരപ്പെടുത്തി എന്നും ഈ മഹത്തായ സംഭാവന നൽകിയെന്നും കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്പർക്കം പ്രമുഖ് നാരായണൻ ഭട്ടതിരിപ്പാട് അഭിപ്രായപ്പെട്ടു. "കേരളത്തിലെ യജ്ഞസംസ്കാരവും നവോത്ഥാന നായകരും" എന്ന വിഷയത്തിൽ അതിരുദ്ര യജ്ഞത്തിൻ്റെ ഭാഗമായി നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം പ്രസംഗിക്കുകയായിരുന്നു.

ശങ്കരാചാര്യർ മുതൽ മഹാത്മാ അയ്യങ്കാളി വരെയുള്ള നവോത്ഥാന നായകർ ദർശനമായി വ്യത്യസ്തമായ വഴികൾ സ്വീകരിച്ചിരുന്നെങ്കിലും, സനാതന ധർമ്മത്തിൽ കണ്ടു വന്ന ജീർണതകളെ ഉച്ചാടനം ചെയ്ത് സംസ്കാരത്തെ സമ്പുഷ്ടമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അവരുടെ പ്രയത്നം. 99 യാഗങ്ങൾ പൂർത്തിയാക്കിയ മേഴത്തൂർ അഗ്നിഹോത്രിയെപ്പോലുള്ള ആചാര്യന്മാർ കേരളത്തിലെ യജ്ഞത്തിൻ്റെ മുഖ്യഭാഗമാണ്. "തങ്ങളുടെ എല്ലാ കർമ്മങ്ങളും ഈശ്വരാർപ്പണമെന്നോർത്താണ് നമ്മൾ പൂർവ്വികർ ജീവിച്ചിരുന്നത്" എന്നും ഭട്ടതിരിപ്പാട് കൂട്ടിച്ചേർത്തു.

കേരളീയ കലകളുടെ ഉത്ഭവവും ആയുർവേദം, ജ്യോതിഷം, തച്ചുശാസ്ത്രം തുടങ്ങിയ ശാസ്ത്രങ്ങളുടെ അടിസ്ഥാനവും വേദങ്ങളിലേയും യജ്ഞസംസ്കാരത്തിലേയും മൂല്യഘടകങ്ങൾ ഉൾക്കൊണ്ടിട്ടില്ല വിശദീകരിച്ചു.


ഇന്നലെ തുടങ്ങിയ സാംസ്കാരിക പ്രഭാഷണ പരമ്പരയുടെ ഭാഗമായി "മലപ്പുറത്തിൻ്റെ സാംസ്കാരിക പാരമ്പര്യം" എന്ന വിഷയത്തിൽ ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ തിരൂർദിനേശ് നാളെ(ഫെബ്രുവരി 22)പ്രഭാഷണം നടത്തും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !