എ സോണ്‍ കലോത്സവത്തിലെ എസ്.എഫ്.ഐ പോലീസ് സംഘർഷത്തിന് പിന്നാലെ മണ്ണാര്‍ക്കാട് എസ്.ഐ. അജാസുദ്ദീനെ പാലക്കാട് നോര്‍ത്തിലേക്ക് സ്ഥലംമാറ്റി

പാലക്കാട്: കാലിക്കറ്റ് സര്‍വകലാശാല എ സോണ്‍ കലോത്സവത്തിലെ സംഘര്‍ഷത്തിന് പിന്നാലെ മണ്ണാര്‍ക്കാട് എസ്.ഐ. അജാസുദ്ദീനെ പാലക്കാട് നോര്‍ത്തിലേക്ക് സ്ഥലംമാറ്റി. കലോത്സവത്തിനിടെ എസ്.എഫ്.ഐയും പോലീസും തമ്മില്‍ നടന്ന സംഘര്‍ഷമാണ് സ്ഥലം മാറ്റത്തിന് പിന്നില്‍.

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്ടാണ് കാലിക്കറ്റ് സര്‍വകലാശാല എ സോണ്‍ കലോത്സവം നടക്കുന്നത്. വെള്ളിയാഴ്ച രാത്രി നടന്ന മത്സരത്തിനിടെ, മത്സരത്തില്‍ ശബ്ദം കുറവാണെന്ന് ആരോപിച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതോടെ മത്സരം തടസ്സപ്പെടുന്ന സാഹചര്യമുണ്ടായി. തുടര്‍ന്ന് പോലീസ് ഇടപെട്ടു.

പോലീസും എസ്.എഫ്.ഐ. പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും രൂപപ്പെട്ടതോടെ എസ്.ഐ. ആയ അജാസുദ്ദീന്‍ ഇടപെട്ടു. ഇദ്ദേഹവുമായി എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തിന് പിന്നാലെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അജാസുദ്ദീനെ മര്‍ദിച്ചുവെന്നായിരുന്നു കേസ്.

കണ്ടാല്‍ അറിയാവുന്ന മുപ്പതുപേര്‍ക്കെതിരേ ആയിരുന്നു ജാമ്യമില്ലാ വകുപ്പുപ്രകാരം പോലീസ് കേസ് എടുത്തത്. ഇതിന് പിന്നാലെയാണ് അജാസുദ്ദീന് സ്ഥലംമാറ്റം. അഗളി എസ്.ഐ. ആയ ശ്രീജിത്തിനെ മണ്ണാര്‍ക്കാട് എസ്.ഐ. ആയി നിയമിക്കുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !