തിരുവനന്തപുരം: ജോലിമുടക്കിൽ അംഗമായ ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പള ബിൽ വൈകി എഴുതിയാൽ മതിയെന്ന കെഎസ്ആർടിസിയുടെ പ്രതികാര നടപടി ഒഴിവാക്കി.
റെഗുലർ ശമ്പള ബില്ലിൻ്റെ കൂടെ എഴുതരുതെന്ന ഉത്തരവാണ് കെഎസ്ആർടിസി ഒഴിവാക്കിയത്. ശമ്പളവും പെൻഷനും ഒന്നാം തീയതി വിതരണം ചെയ്യുക, ഡി.എ.കുടിശിക പൂർണമായും അനുവദിക്കുക, ശമ്പള പരിഷ്കരണ കരാറിൻ്റെ സർക്കാർ ഉത്തരവ് ഇറക്കുക, ബസ് റൂട്ടുകൾ സ്വകാര്യവത്കരിക്കുന്നത് അവസാനിപ്പിക്കുക. ഫെബ്രുവരി നാലിനാണ് ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ്റെ (ടി.ഡി.എഫ്.) നേതൃത്വത്തിൽ പന്ത്രണ്ടോളം ഒരു വിഭാഗം ജീവനക്കാർ പണിമുടക്കിയത്.
ഇതിന് പിന്നാലെയാണ് സമരം ചെയ്ത ടി.ഡി.എഫ്. പ്രവർത്തകരുടെ ശമ്പളം വൈകിപ്പിക്കാൻ കെഎസ്ആർടിസി. മാനേജ്മെൻ്റ് നീക്കം നടത്തിയത്. പണിമുടക്കിയവരുടെ ശമ്പള ബിൽസ്പാർക്ക് സെല്ലിൻ്റെ അനുമതി ലഭിച്ച ശേഷം മാത്രമേ അനുവദിക്കാവൂ എന്ന് യൂണിറ്റ് അധികാരികൾക്കും സോണൽ മേധാവികൾക്കും നിർദ്ദേശം നൽകിയിരുന്നു. പണിമുടക്കാത്തവരുടെ ശമ്പള ബില്ലുകൾ കൃത്യസമയത്തുതന്നെ നൽകണമെന്നും ചീഫ് ഓഫീസർ ആവശ്യപ്പെട്ടിരുന്നു.
ഇതോടെ വിഷയത്തിൽ വലിയ തോതിൽ പ്രതിഷേധം ഉയർന്നു. ശമ്പളവിതരണം കൃത്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ടി.ഡി.എഫിൻ്റെ നേതൃത്വത്തിൽ ജീവനക്കാരുടെ സമയം ചെയ്തത്. ഡയസ്‌നോൺ പ്രഖ്യാപിച്ചാണ് സർക്കാരും കെഎസ്ആർടിസി മാനേജുമെൻറും സമരത്തെ നേരിട്ടത്.
ഇതിന് പുറമേയാണ് ശമ്പളം വൈകിപ്പിക്കാൻ ശ്രമം നടന്നത്. ഇതോടെ ഉത്തരവ് പിൻവലിച്ചില്ലെങ്കിലും ശക്തമായ സമരം തുടങ്ങുമെന്ന് ടി.ഡി.എഫ്. അറിയിച്ചിരുന്നു. പിന്നാലെയാണ് കെഎസ്ആർടിസി ഉത്തരവ് തിരുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.