വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വ്യാഴാഴ്ച കാന്‍സര്‍ സ്‌ക്രീനിംഗ്; രണ്ട് ലക്ഷത്തിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കി

തിരുവനന്തപുരം: 'ആരോഗ്യം ആനന്ദം-അകറ്റാം  അർബുദം' ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിൻ്റെ ഭാഗമായി വനിതാ പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങളായ സ്ത്രീകൾക്കായി കാൻസർ സ്‌ക്രീനിംഗ് നടത്തുന്നു.

ഫെബ്രുവരി 20ന് തിരുവനന്തപുരം വൈ.എം.സി.എ. ഹാളിലാണ് സ്ക്രീനിംഗ്. ആരോഗ്യ വകുപ്പും കെ.യു.ഡബ്ല്യു.ജെ. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സംയുക്തമായാണ് സ്‌ക്രീനിംഗ് സംഘടിപ്പിക്കുന്നത്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ക്യാമ്പയിനിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പങ്കെടുക്കും. ആർസിസിയിലേയും ആരോഗ്യ വകുപ്പിലേയും വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലായിരിക്കും സ്‌ക്രീനിംഗ്. മാധ്യമ പ്രവർത്തകരുടെ സഹകരണത്തോടെ എല്ലാ ജില്ലകളിലും മാധ്യമ പ്രവർത്തകർക്കായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. എല്ലാ വനിതാ മാധ്യമ പ്രവർത്തകരും സ്‌ക്രീനിംഗിൽ പങ്കെടുക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

കാൻസർ നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാനാകും. ഈ ക്യാമ്പിൻ്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്. അതിൻ്റെ ആദ്യഘട്ടത്തിൽ മാർച്ച് 8 വരെ സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്. സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവയോടൊപ്പം മറ്റ് ക്യാൻസറുകളും സ്‌ക്രീനിംഗ് നടത്തുന്നുണ്ട്. എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും സ്‌ക്രീനിംഗ് സൗകര്യം ലഭ്യമാണ്.

ഇതുവരെ 2 ലക്ഷത്തിലധികം പേർ ക്യാൻസർ സ്‌ക്രീനിംഗിൽ പങ്കെടുത്തു. സംസ്ഥാനത്തെ 1354 സർക്കാർ ആശുപത്രികളിൽ സ്‌ക്രീനിംഗ് സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. സ്‌ക്രീൻ ചെയ്തതിൽ 10,447 പേരെ കാൻസർ സംശയിച്ച് തുടർന്നുള്ള പരിശോധനയ്ക്ക് റഫർ ചെയ്തു.

പരിശോധനയിൽ കാൻസർ സ്ഥിരീകരിക്കുന്നവർക്ക് ചികിത്സയും തുടർന്നുള്ള പരിചരണവും ലഭ്യമാക്കുന്നു. ഈ ക്യാമ്പിലൂടെ 37 പേർക്ക് ക്യാൻസർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിപക്ഷത്തിൻ്റെ പേരിലും പ്രാരംഭഘട്ടത്തിൽ തന്നെ കാൻസർ കണ്ടുപിടിക്കാനായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !