ഇടുക്കി: തമിഴ്‌നാട് തേനിയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറും സ്വകാര്യ ബസും കൂട്ടിയിടിച്ച് മൂന്നു പേര്‌ക്ക് ദാരുണാന്ത്യം.
ഹൊസൂർ സ്വദേശികൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടത്. പത്തു വയസുകാരനടക്കം ടെമ്പോ ട്രാവലറിലുണ്ടായിരുന്ന പേരാണ് മരിച്ചത്. അഞ്ചുപേരുടെ ആരോഗ്യനില ഗുരുതരമാണ്.
സേലം സ്വദേശികളായ കനിഷ്ക് (10), നാഗരാജ് (45) മരിച്ച രണ്ടു പേര്. ടെംപ്രോ ട്രാവലറിൻ്റെ ഡ്രൈവറും മരിച്ചിട്ടുണ്ട്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. തമിഴ്നാട്ടിലെ ഹൊസൂരിൽ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലർ മറ്റൊരു സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ട്രാവലറിൻ്റെ മുൻഭാഗം പൂർണമായി തകർന്നു. പരിക്കേറ്റവരെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങൾ തേനി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.