കസ്റ്റംസ് ഉദ്യോഗസ്ഥന്റെ അമ്മയും മരിച്ച നിലയിൽ: മൂന്നുപേരുടെയും മരണം കൂട്ട ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കൊച്ചി: കാക്കനാട് ഈച്ചമുക്കിലെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥൻ്റെ അമ്മയും മരിച്ചു.

പൊലീസ് ഉദ്യോഗസ്ഥർ എത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥനെയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കസ്റ്റംസ് അഡീഷണൽ കമ്മീഷണർ മനീഷ് വിജയ് ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് ആറ് മണിക്ക് സഹപ്രവർത്തകർ എത്തി പരിശോധിച്ചപ്പോഴാണ് ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ മനീഷ് വിജയിയേയും സഹോദരി ഷാലിനിയേയും കണ്ടെത്തിയത്. തുടർന്ന് സഹപ്രവർത്തകർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തി.

മനീഷ് വിജയ് കാക്കനാട് എത്തിയിട്ട് ഒന്നരവർഷമായെന്ന് പ്രദേശവാസി പറഞ്ഞു. അമ്മയും സഹോദരിയും മൂന്ന് മാസം മുൻപാണ് ഇവിടെ എത്തിയത്. പെങ്ങളുടെ കേസുമായി ബന്ധപ്പെട്ട ജാർഖണ്ഡിൽ പോകുന്നതിനായി മനീഷ് വിജയ് നാല് ദിവസത്തെ ലീവിന് അപേക്ഷിച്ചിരുന്നു. ഫോണിൽ വിളിച്ചിട്ട് ലഭിക്കാതെ വന്നതോടെയാണ് സഹപ്രവർത്തകർ അന്വേഷിച്ചെത്തിയതെന്നും പ്രദേശവാസി പറഞ്ഞിരുന്നു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !