മ്യൂണിക്ക്; മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിന് ബൈറിഷസ് ഹോഫില്‍ തുടക്കമായി. യുക്രെയ്ൻ സംഘര്‍ഷത്തിലും മിഡില്‍ ഈസ്റ്റിലും യുഎസ് ഗവണ്‍മെന്റിന്റെ പുതിയ ദിശയെക്കുറിച്ചുള്ള വലിയ ആശങ്കകള്‍ക്കിടയിലാണ് സമ്മേളനം നടക്കുന്നത്.
ലോക നേതാക്കളും നയതന്ത്രജ്ഞരും ഒരുമിക്കുന്ന യോഗത്തില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെ പ്രസംഗത്തിനായാണ് എല്ലാവരും കാത്തിരിക്കുന്നത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും ഫെഡറല്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും ഉള്‍പ്പടെ 60 തിലധികം രാഷ്ട്രത്തലവന്മാരും നൂറലധികം മന്ത്രിമാരും സർക്കാരിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.എഎഫ്ഡിയെക്കുറിച്ചുള്ള ജെഡി വാന്‍സിന്റെ പ്രസ്താവനകള്‍ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ നയ വിദഗ്ധരുടെ യോഗത്തിന്റെ അതിഥി പട്ടികയിലുണ്ട്.ടെക്ക് ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിന് ശേഷം, യുഎസ് വൈസ് പ്രസിഡന്റ് വാന്‍സ് എഎഫ്ഡിയെക്കുറിച്ച് പോസിറ്റീവായി അഭിപ്രായപ്പെട്ടതാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് ചൂട് പകരുന്നത്. അതേസമയം മസ്ക്കിന്റെ ജർമന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഇടപെടലിനെക്കുറിച്ച് ഗവണ്‍മെന്റ് വക്താവ് സ്റെറഫന്‍ ഹെബെസ്ട്രീറ്റ് പരാമർശിച്ചിരുന്നു. 3,500 പേരാണ് സമ്മേളനത്തിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
റഷ്യക്കാരുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ച് സെലെന്‍സ്കിക്ക് അറിയില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മോസ്കോയില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച്, മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തില്‍ റഷ്യയ്ക്ക് പ്രതിനിധികളില്ല. റഷ്യന്‍ പ്രതിനിധികളെ മ്യൂണിക്ക് സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് റഷ്യന്‍ വിദേശകാര്യ ഓഫിസ് വക്താവ് മരിയ സഖറോവ വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്. തീരുമാനം വർഷങ്ങൾക്ക് മുൻപുള്ളതാണെന്നും അതിനാൽ വിദേശകാര്യ മന്ത്രാലയത്തിന്റെയോ മറ്റ് ഔദ്യോഗിക റഷ്യന്‍ സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.അതേസമയം വെള്ളിയാഴ്ച മ്യൂണിക്ക് സുരക്ഷാ കോണ്‍ഫറന്‍സില്‍ റഷ്യ, യുക്രെയ്ന്‍, യുഎസ്എ എന്നിവയുടെ ഉന്നത പ്രതിനിധികളുടെ യോഗം നടക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ വ്യക്തമാക്കിയിരുന്നു. യുഎസ്എയുമായുള്ള കസ്റ്റംസ് തര്‍ക്കത്തില്‍ ഒരു കരാര്‍ സാധ്യമാണെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ വിശ്വസിക്കുന്നതായി സുരക്ഷാ സമ്മേളനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വോണ്‍ ഡെര്‍ ലെയ്ന്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു.
ഇരുപക്ഷത്തിനും പ്രയോജനകരമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ തയ്യാറാണന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മ്യൂണിക്കിൽ ആൾക്കൂട്ടത്തിന് നേരെ കാർ ഓടിച്ചു കയറ്റിയതിനെ തുടർന്നുണ്ടായ അപകടത്തിൽ 36 പേർക്ക് പരുക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ സമ്മേളനത്തിന്റെ സുരക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. അതേസമയം യുക്രെയ്ൻ പ്രതിനിധി സംഘത്തില്‍ നിന്നുള്ള വിവരം അനുസരിച്ച്, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും തമ്മില്‍ മ്യൂണിക്കില്‍ നടത്താനിരുന്ന കൂടിക്കാഴ്ച വൈകിട്ട് 5 മണി വരെ മാറ്റിവെച്ചിട്ടുണ്ട്.സുരക്ഷാ സമ്മേളനം ഔദ്യോഗികമായി ആരംഭിക്കുന്നതിന് തൊട്ടുമുൻപ് ഫെഡറല്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റെറയിന്‍മിയറും ഫെഡറല്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്കും (ഗ്രീന്‍സ്) യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബവേറിയന്‍ തലസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ ചാന്‍സലറി മന്ത്രി വുള്‍ഫ്ഗാങ് ഷ്മിറ്റും പങ്കെടുക്കുമെന്ന് ഫെഡറല്‍ പ്രസിഡന്റിന്റെ ഓഫീസ് വക്താവ് വെള്ളിയാഴ്ച രാവിലെ അറിയിച്ചു.
ഇത്തവണത്തെ സുരക്ഷാ സമ്മേളനം എക്കാലത്തേക്കാളും പ്രധാനമാണന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി അന്നലീന ബെയര്‍ബോക്ക് വ്യക്തമാക്കി. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയുമായി യുഎസ് പ്രഖ്യാപിച്ച ചര്‍ച്ചകളെ പരാമര്‍ശിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.