പാലക്കാട്; തൃത്താലയിൽ ദേശോത്സവത്തിനിടെ ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ ബാനറുകൾ പ്രദർശിപ്പിച്ചത് വിവാദമായി.
തീവ്രവാദ സംഘടനയായ ഹമാസിന്റെ നേതാക്കളായ യഹ്യ സിൻവറിന്റെയും ഇസ്മായിൽ ഹനിയയുടെയും ചിത്രങ്ങൾ ആനപ്പുറത്തേറി ഉയർത്തികാട്ടുന്ന യുവാക്കളുടെ ദൃശ്യങ്ങൾ പുറത്തുവന്നു. ‘തറവാടീസ് തെക്കേഭാഗം’, ‘മിന്നൽപ്പട പവർ തെക്കേഭാഗം’ തുടങ്ങിയ തലക്കെട്ടോടെയാണ് ചിത്രങ്ങൾ അടങ്ങിയ ബാനറുകൾ തയാറാക്കിയത്.
ഹിസ്ബുള്ള നേതാക്കളുടെ ചിത്രങ്ങളടങ്ങിയ ബാനറുകളും ഉണ്ടായിരുന്നു.തൃത്താലയിൽ ആഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് നടന്ന ഘോഷയാത്രയിൽ 3000ത്തിലധികം പേർ പങ്കെടുത്തു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.സിൻവറിന്റെയും ഹനിയയുടെയും പോസ്റ്ററുകൾ കുട്ടികൾ പിടിച്ചുകൊണ്ട് നിൽക്കുന്നതും ജനക്കൂട്ടം അവരെ ആർപ്പുവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.മന്ത്രി എം ബി രാജേഷ്, കോൺഗ്രസ് നേതാവ് വി ടി ബൽറാം എന്നിവരടക്കം ഫെസ്റ്റിൽ പങ്കെടുത്തിരുന്നു. എന്നാല്‍ സംഭവത്തിൽ സംഘാടകർ പ്രതികരിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.