കൊല്ലപ്പെട്ട ഹമാസ് ഭീകരരുടെ ചിത്രങ്ങൾ ആനപ്പുറത്തെഴുന്നള്ളിച്ച് ‘തറവാടീസ് തെക്കേഭാഗം’-പരിപാടിയിൽ മന്ത്രി എംബി രാജേഷും

പാലക്കാട്; തൃത്താലയിൽ ദേശോത്സവത്തിനിടെ ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ ബാനറുകൾ പ്രദർശിപ്പിച്ചത് വിവാദമായി.


തീവ്രവാദ സംഘടനയായ ഹമാസിന്റെ നേതാക്കളായ യഹ്യ സിൻവറിന്റെയും ഇസ്മായിൽ ഹനിയയുടെയും ചിത്രങ്ങൾ ആനപ്പുറത്തേറി ഉയർത്തികാട്ടുന്ന യുവാക്കളുടെ ദൃശ്യങ്ങൾ പുറത്തുവന്നു.  ‘തറവാടീസ് തെക്കേഭാഗം’, ‘മിന്നൽപ്പട പവർ തെക്കേഭാഗം’ തുടങ്ങിയ തലക്കെട്ടോടെയാണ് ചിത്രങ്ങൾ അടങ്ങിയ ബാനറുകൾ തയാറാക്കിയത്.

ഹിസ്ബുള്ള നേതാക്കളുടെ ചിത്രങ്ങളടങ്ങിയ ബാനറുകളും ഉണ്ടായിരുന്നു.തൃത്താലയിൽ ആഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് നടന്ന ഘോഷയാത്രയിൽ 3000ത്തിലധികം പേർ പങ്കെടുത്തു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
സിൻവറിന്റെയും ഹനിയയുടെയും പോസ്റ്ററുകൾ കുട്ടികൾ പിടിച്ചുകൊണ്ട് നിൽക്കുന്നതും ജനക്കൂട്ടം അവരെ ആർപ്പുവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.മന്ത്രി എം ബി രാജേഷ്, കോൺഗ്രസ് നേതാവ് വി ടി ബൽറാം എന്നിവരടക്കം ഫെസ്റ്റിൽ‌ പങ്കെടുത്തിരുന്നു. എന്നാല്‍ സംഭവത്തിൽ സംഘാടകർ പ്രതികരിച്ചിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയര്‍ലണ്ട് മലയാളി രഞ്ജുവിന്റെ മരണത്തെ വംശീയമായി ബന്ധിപ്പിക്കാൻ .. ആര്‍ക്കാണ് തിരക്ക് | Renju

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !