ചെറിയാൻ ജെ കാപ്പൻ അനുസ്മരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു

പാലാ: ചെറിയാൻ ജെ കാപ്പൻ അനുസ്മരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാന്മഗാന്ധി കുടുംബ സംഗമവും പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും പാലാ നഗരസഭ മുൻ ചെയർമാനും മുൻ എം.പി.എം.എൽ.എ. യുമായിരുന്ന നേതാവ് ചെറിയാൻ ജെ കാപ്പൻ്റെ അനുസ്മരണവും പുഷ്പാർച്ചനയും ചെത്തിമറ്റം ഐപ്പൻ പറമ്പിൽ ബാബു സാറിൻ്റെ ഭവനത്തിൽ വച്ച് നടത്തി.

പ്രസ്തുത സമ്മേളനത്തിൽ മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ സിറിയക്ക് തോമസ് ഉദ്ഘാടനം ചെയ്തു.ദീർഘവീക്ഷണമുള്ള വികസനങ്ങൾ നടപ്പാക്കിയ ജനകീയ നേതാവ് ചെറിയാൻ ജെ കാപ്പനെന്നും ,പാലാ നഗരസഭയുടെ മുഖഛായ മാറ്റിയ സുവർണ്ണ കാലഘട്ടമാണ് ചെറിയാൻ ജെ കാപ്പൻ നഗരസഭ ചെയർമാനായിരുന്ന കാലഘട്ടമെന്നും സിറിയക്ക് തോമസ് അഭിപ്രായപ്പെട്ടു.

പ്രസ്തുത അനുസ്മരണ സമ്മേളനത്തിൽ ചെറിയാൻ ജെ കാപ്പൻ്റെ മകൻ മാണി സി കാപ്പൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. പാലാ മണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി നെച്ചിക്കാടൻ അധ്യക്ഷത വഹിച്ചു.

ചെറിയാൻ സി കാപ്പൻ,ആർ മനോജ് ,സാബു അബ്രഹാം ,സതീഷ് ചൊല്ലാനി ,ഷോജി ഗോപി ,ടോണി തൈപ്പറമ്പിൽ ,സന്തോഷ് മണർകാട്,ബിബിൻ രാജ് ,രാഹുൽ പി എൻ ആർ ,ആനി ബിജോയി ,ലിസിക്കുട്ടി മാത്യു ,മായ രാഹുൽ ,ജോർജുകുട്ടി ചെമ്പകശ്ശേരിൽ ,അപ്പച്ചൻ പാതി പുരയിടം ,സാബുരാജ് മണ്ണാപ്പള്ളിയിൽ ,റോണി മനയാനി ,സെബാസ്റ്റ്യൻ പനയ്ക്കൽ ,സണ്ണി ചക്കൻ കുളം ,അലക്സ് കൂട്ടിയാനി ,ദിലീപ് പെരിങ്ങുളം ,ഗോപാല കൃഷ്ണൻ ,ശശി ചെത്തിമറ്റം ,വിജയൻ ,രാജൻ ചെട്ടിയാൻ ,ബിജു ചൊല്ലാനിക്കൽ ,ഡിനോ ചെത്തിമറ്റം ,റോയി വേരനാ നി ,രാജു കളരിയമ്മാക്കൽ ,മാത്യുക്കുട്ടി കണ്ടത്തിപ്പറമ്പിൽ ,ടോമി വെള്ളരിങ്ങാട്ട് , ടോമി പുതുശേരി തുടങ്ങിയവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !