മകളുടെ പഠനാവശ്യങ്ങൾക്കും വിവാഹത്തിനുമായി ഭർത്താവിന്റെ വൃക്ക വിറ്റ പണവുമായി വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടി

കൊൽക്കത്ത; മകളുടെ പഠനാവശ്യങ്ങൾക്കും വിവാഹത്തിനുമായി ഭർത്താവിന്റെ വൃക്ക വിറ്റ പണവുമായി കാമുകനോടൊപ്പം ഒളിച്ചോടി വീട്ടമ്മ. ബംഗാളിലെ ഹൗറാ ജില്ലയിലാണ് സംഭവം.

ഭാര്യയുടെ നിർബന്ധത്തിനൊടുവിലാണ് വൃക്ക വിൽക്കാൻ യുവാവ് തീരുമാനിച്ചത്.മൂന്നു മാസം നീണ്ട കാത്തിരിപ്പിൽ വൃക്ക സ്വീകരിക്കാനുള്ള ആളെയും കിട്ടി.
എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വന്നപ്പോഴാണ് നാടകീയ സംഭവം. ‌‌ഫെയ്സ്ബുക് വഴി പരിചയപ്പെട്ട കാമുകനുമായാണ് പണം കിട്ടിയ അന്നുതന്നെ യുവതി കടന്നത്. പത്തുവയസ്സുള്ള കുട്ടിയുടെ പഠനത്തിനും ഭാവിയിലെ വിവാഹത്തിനും വേണ്ടിയാണു വൃക്ക വിൽക്കാൻ യുവാവ് തയാറായതെന്നാണു വിവരം.

ഭർത്താവ് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് ഭാര്യയെയും കാമുകനെയും കണ്ടെത്തി. പൊലീസ് സ്റ്റേഷനിലെത്തിയ മകളെയും ഭർത്താവിനെയും കാണാൻ ഭാര്യ കൂട്ടാക്കിയില്ല. തനിക്ക് ആരെയും കാണേണ്ടെന്നും വിവാഹ മോചനത്തിനു തയാറാണെന്നും യുവതി പൊലീസിനോട് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !