നിങ്ങളുടെ പിതാവിന്റെ പണമല്ല ഞങ്ങൾ ആവശ്യപ്പെടുന്നത് ഞങ്ങളുടെ അവകാശം; കേന്ദ്ര സർക്കാരിന് നേരെ ആഞ്ഞടിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാടിന് അർഹതപ്പെട്ട ഫണ്ടുവിഹിതം കേന്ദ്രസർക്കാർ തടഞ്ഞുവെക്കുകയാണ് എന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്.

സമഗ്രാ അഭിയാൻ ഫണ്ടിൻ്റെ സംസ്ഥാനത്തിനുള്ള വിഹിതം വിതരണം ചെയ്യാത്തതിൽ ഉദയനിധിയുടെ പ്രതികരണം. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാടിന് ന്യായമായി അനുവദിക്കേണ്ടതാണ് 2190 കോടി രൂപ. ഇതനായി സംസ്ഥാനം യാചിക്കുക അല്ല എന്നും ഉദയനിധി പറഞ്ഞു. ''നിങ്ങളുടെ പിതാവിൻ്റെ പണമല്ല ഞങ്ങൾ ആവശ്യപ്പെടുന്നത്. തമിഴ്നാട്ടിലെ വിദ്യാർത്ഥികളുടെ മാതാപിതാക്കളുടെ നികുതിയായി ഞങ്ങൾക്ക് നൽകിയ അവകാശമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ഞങ്ങളുടേതായ ഫണ്ട് ഞങ്ങൾ ആവശ്യപ്പെടുന്നു,'' ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

ബിജെപിയുടെ ഭീഷണികൾക്ക് തമിഴ്‌നാട് സർക്കാരോ അവിടുത്തെ ജനങ്ങളോ വഴങ്ങുന്നില്ലെങ്കിലും സംസ്ഥാനത്തെ വിദ്യാഭ്യാസവും ദ്വിഭാഷാ നയവും ഭീഷണിയിലാണെന്നും അദ്ദേഹം പറഞ്ഞു. ''നമ്മൾ ഹിന്ദി സ്വീകരിക്കണമെന്ന് അവർ ഉറച്ചുനിൽക്കുന്നു. തമിഴ്നാടിൻ്റെ ചരിത്രം, സംസ്കാരം, അതുല്യമായ സ്വത്വം എന്നിവ നശിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നു. ഫാസിസ്റ്റ് ബിജെപി സർക്കാർ തമിഴരെ രണ്ടാംതരം പൗരന്മാരാക്കാൻ ആഗ്രഹിക്കുന്നു,'' ഉദയനിധി ആരോപിച്ചു.

സംസ്ഥാനത്തിൻ്റെ ദ്വിഭാഷാ നയത്തിനായി എഐഎഡിഎംകെ ശബ്ദമുയർത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ നേട്ടത്തിനായി ഇത് ഉപയോഗിക്കുന്നതിന് പകരം എഐഎഡിഎംകെ ഞങ്ങളോടൊപ്പം ചേരാനും നിങ്ങളുടെ ശബ്ദം ഉയർത്താനും ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ പാർട്ടിയുടെ പേരിൽ 'അന്ന'യും 'ദ്രാവിഡ'യും ഉള്ളപ്പോൾ ഇതിൽ നിന്ന് മാറി നിൽക്കരുത് എന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദി അംഗീകരിക്കുന്ന സംസ്ഥാനങ്ങൾക്ക് അവരുടെ മാതൃഭാഷ നഷ്ടപ്പെടുമെന്നും അവർ ഒരു 'ഭാഷാ യുദ്ധത്തിന്' തയ്യാറാണെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. 'ഇത് ഒരു ദ്രാവിഡ മണ്ണാണ്... പെരിയാറിൻ്റെ നാടാണ്. കഴിഞ്ഞ തവണ നിങ്ങളുടെ തമിഴ് ജനതയുടെ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിച്ചപ്പോൾ 'ഗോബാക്ക് മോദി' എന്ന മുദ്രാവാക്യം വിളിച്ചു. വീണ്ടും ശ്രമിച്ചാൽ 'മോദി പുറത്തുപോകൂ' എന്നായിരിക്കും മുദ്രാവാക്യം,' അതിന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിൻ്റെ സമഗ്ര ശിക്ഷാ മിഷൻ ഗ്രാൻറിൽ തമിഴ്നാടിൻ്റെ വിഹിതമാണ് ഇതുവരെ വിതരണം ചെയ്യാത്തത്. അതേസമയം ദേശീയ വിദ്യാഭ്യാസ നയം പൂർണ്ണമായും തമിഴ്‌നാട് പൂർണ്ണമായും നടപ്പിലാക്കിയില്ലെങ്കിലും കേന്ദ്ര സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് അടുത്തിടെ പറഞ്ഞിരുന്നു. എന്നാൽ ഇതിനെ ബ്ലാക്ക്‌മെയിലിംഗ് എന്നും ത്രിഭാഷാ നയം സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കുന്നു എന്നുമാണ് ഡിഎംകെ പറയുന്നത്.

തമിഴ്നാട്ടിൽ ചരിത്രപരമായി ദ്വിഭാഷാ നയമുണ്ട്. തമിഴും ഇംഗ്ലീഷും പഠിപ്പിക്കുന്ന ഈ നയം 1930ലും 1960ലും സാക്ഷ്യം വഹിച്ച വൻതോതിലുള്ള ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്നാലെ രൂപപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !