വർക്കല: വർക്കലയിൽ കേരള ജല അതോറിറ്റിയുടെ ഭീമൻ ജലസംഭരണി പൊട്ടി ചോർന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നു.
വർക്കല വെട്ടൂർ പഞ്ചായത്തിലെ ആറാം വാർഡിൽ സ്ഥിതിചെയ്യുന്ന ജലസംഭരണിയാണ് പൊട്ടി ചോർന്നൊലിക്കുന്നത്. ഈ ജലസംഭരണിയിൽ നിന്നും പൈപ്പ് കണക്ഷനിലൂടെ വെള്ളം എത്തിക്കുന്നത്.
വർക്കല വെട്ടൂർ എസ് എൻ ലക്ഷം വീട് കോളനി ശുദ്ധജല വിതരണ പദ്ധതിയുമായി ബന്ധപ്പെട്ട് 2001 ൽ ടി എം ജേക്കബ് ഉദ്ഘാടനം ചെയ്തു 58000 സംഭരണശേഷിയുള്ള ജലസംഭരണിയാണ് അപകടകരമായ രീതിയിൽ സംഭരണിയുടെ വശങ്ങൾ പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുന്നത്.
പ്രദേശവാസികൾക്ക് ഭീഷണിയായി നിൽക്കുന്ന ഈ ജലസംഭരണിയുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത്തിന് പ്രദേശവാസികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും ജല അതോറിറ്റി നിഷ്ക്രിയമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപം.
ഏത് നിമിഷവും തകർന്നു നിലം പൊത്താവുന്ന അവസ്ഥയിലാണ് ഈ ജലസംഭരണി' റോഡ് അരികിൽ സ്ഥിതി ചെയ്യുന്ന ഈ ജലസംഭരണി കാൽനടയാത്രക്കാർക്കും ഭീഷണിയാണ് '
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.