തിരുവനന്തപുരം: നൂറാം വിക്ഷേപണത്തിലൂടെ ഐഎസ്ആർഒ ബഹിരാകാശത്തേക്ക് അയച്ച എൻവിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാർ കണ്ടെത്തി. വിക്ഷേപണത്തിന് ശേഷം ഉപഗ്രഹത്തിൻ്റെ ഭ്രമണപഥം ഉയർത്താൻ സാധിക്കാതെ വന്നതോടെയാണ് തകരാർ വ്യക്തമായത്.
ഇതോടെ ഉപഗ്രഹത്തെ രക്ഷിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഐഎസ്ആർഒ.ഉപഗ്രഹം ഇപ്പോൾ 170 കിലോമീറ്റർ അടുത്ത ദൂരവും 37000 കിലോമീറ്റർ അകന്ന ദൂരവുമായ ഭ്രമണപഥത്തിലാണെന്ന് ഐഎസ്ആർഒയിലെ ഉന്നതർ പ്രതികരിച്ചു.ഇവിടെ ആറ് മാസം മുതൽ ഒരു വർഷം വരെ ഉപഗ്രഹം നിലനിൽക്കാം. ഉദ്ദേശിച്ച ഭ്രമണപഥത്തിലേക്ക് ഇനി ഉപഗ്രഹത്തെ എത്തിക്കാൻ കഴിയില്ല. നിലവിലെ ഭ്രമണപഥത്തിൽ വച്ച് ഉപഗ്രഹത്തെ ഉപയോഗപ്പെടുത്താൻ വഴികൾ തേടുന്നുവെന്നും അവർ വ്യക്തമാക്കി.
ജിഎസ്എൽവിയുടെ പതിനേഴാം ദൗത്യമായിരുന്നു ഇത്. ഐഎസ്ആർഒയുടെ രണ്ടാം തലമുറ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ് 02, അമേരിക്കയുടെ ജിപിഎസിനുള്ള ഇന്ത്യൻ ബദലായ നാവികിന് വേണ്ടിയുള്ള ഉപഗ്രഹമാണ്. നാവിക് ശ്രേണിയിലെ പുതു തലമുറ ഉപഗ്രഹങ്ങളാണ് എൻവിഎസ് ശ്രേണിയിലേത്. ഐആർഎൻഎസ്എസ് ഉപഗ്രഹങ്ങളുടെ പിൻഗാമികളാണ് ഈ ഉപഗ്രഹങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.