മദ്യക്കമ്പനി വരുമ്പോൾ നിരവധി പേർക്ക് ജോലി ലഭിക്കും; മദ്യക്കമ്പനി അനുമതിയിൽ സംവാദത്തിന് പ്രതിപക്ഷത്തെ വെല്ലുവിളിച്ച് എക്സൈസ് മന്ത്രി എം ബി രാജേഷ്.

പാലക്കാട്: മദ്യക്കമ്പനി അനുമതിയിൽ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് എക്‌സൈസ് മന്ത്രി എം ബി രാജേഷ്.

പ്രതിപക്ഷം വികസനം മുടക്കികളെന്നും എം ബി രാജേഷ് രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. അപവാദം പ്രചരിപ്പിച്ചാൽ നാടിന് ഗുണമുള്ള കാര്യങ്ങളിൽ നിന്ന് പിന്തിരിയുന്നില്ല. മദ്യക്കമ്പനി വരുമ്പോൾ നിരവധി പേർക്ക് ജോലി ലഭിക്കുമെന്നും മന്ത്രി എംബി രാജേഷ് കൂട്ടിച്ചേർത്തു. എലപ്പുള്ളിയിൽ സിപിഎമ്മിൻ്റെ രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ പ്രസംഗിക്കാനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. ബ്രൂവറി സർക്കാർ അനുമതി വിവാദങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് മന്ത്രി എംബി രാജേഷ് എലപ്പുള്ളിയിൽ എത്തുന്നത്.

പാലക്കാട് അഹല്യ ക്യാമ്പസിലെ മഴവെള്ള സംഭരണികൾ എംബി രാജേഷ് സന്ദർശിച്ചിരുന്നു. എലപ്പുള്ളിയിൽ മദ്യ നിർമ്മാണ കമ്പനി മഴവെള്ള സംഭരണി നിർമ്മിക്കുമെന്ന് പറഞ്ഞതിനെ കുറിച്ച് പരിഹസിച്ചവർ അഹല്യയിൽ വന്ന് പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു.

അഹല്യ സന്ദർശിക്കാൻ പ്രതിപക്ഷ നേതാവിനെയും മുൻ പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചെങ്കിലും അവർ വരാത്തതിൽ നിരാശയുണ്ട്. മദ്യ കമ്പനി ഭൂഗർഭജലം ഉപയോഗിക്കില്ലെന്ന് സർക്കാർ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഒയാസിസ് കമ്പനിയുടെ വക്താവല്ലെന്നും സർക്കാരിനെതിരെ ആരോപണം വന്നത് കൊണ്ടാണ് മറുപടി പറയുന്നതെന്നും മന്ത്രി വിശദീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !