'' കണ്ണടച്ച് തുറക്കുന്ന വേഗതയിൽ ചെന്നൈയിൽ എത്താം-കോയമ്പേട് - പട്ടാഭിരാം 9,744 കോടി മെട്രോ പദ്ധതിയുടെ ഡിപിആർ സമർപ്പിച്ചു

ചെന്നൈ: അതിവേഗം വളരുന്ന നഗരമായ ചെന്നൈയുടെ ഗതാഗത സൗകര്യങ്ങൾ ശക്തമാക്കാൻ കോയമ്പേട് - പട്ടാഭിരാം മെട്രോ റെയിൽ വിപുലീകരണത്തിനായുള്ള വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ) സമർപ്പിച്ചു.

ചെന്നൈ മെട്രോ റെയിൽ മാനേജിങ് ഡയറക്ടർ എംഎസിദ്ദിഖ് ആണ് ഡിപിആർ കൈമാറിയത്.കോയമ്പേട് മുതൽ പട്ടാഭിരാം (ഔട്ടർ റിങ് റോഡ്) വരെയുള്ള നിർദ്ദിഷ്ട മെട്രോ റെയിൽ വിപുലീകരണത്തിനായുള്ള ഡിപിആർ സിഎംആർഎൽ കഴിഞ്ഞ ദിവസമാണ് സമർപ്പിച്ചത്. ഇടനാഴിയുടെ സാമ്പത്തിക ആവശ്യകതയും നേട്ടവും വരുമാനവും ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്.

പദ്ധതി കടന്നുപോകുന്ന റൂട്ട് അലൈൻമെന്റ്, സ്റ്റേഷൻ ലൊക്കേഷനുകൾ, പ്രതീക്ഷിക്കുന്ന പദ്ധതി ചെലവ്, പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം തുടങ്ങിയവ ഡിപിആറിൽ ഉൾപ്പെടുന്നുണ്ട്.21.76 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് കോയമ്പേട് - പട്ടാഭിരാം റൂട്ട്. സംയോജിത ഫ്ലൈഓവർ ഉൾപ്പെടെ പദ്ധതിയുടെ ഏകദേശ ചെലവ് 9,744 കോടി രൂപയാണ്.

കോയമ്പേട് - പട്ടാഭിരാം റൂട്ട് ചെന്നൈയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ പൊതുഗതാഗത ലഭ്യത വർധിപ്പിക്കും. പട്ടാഭിരം, ആവഡി എന്നിവിടങ്ങളിലുള്ള യാത്രക്കാർക്ക് തടസ്സമില്ലാത്ത പൊതുഗതാഗത സൗകര്യം ഉപയോഗിക്കാനാകും. ചെന്നൈ നഗരവുമായുള്ള കണക്റ്റിവിറ്റി വർധിപ്പിക്കാനുമാകും.


21.76 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി കോയമ്പേട് മെട്രോ സ്റ്റേഷനിൽ ആരംഭിച്ച് പാടി പുതുനഗർ, മുഗപ്പൈർ, അംബത്തൂർ, തിരുമുല്ലൈവോയൽ, ആവഡി എന്നിവയുൾപ്പെടെയുള്ള തിരക്കേറിയ പ്രദേശങ്ങളിലൂടെ കടന്നുപോകുകയും ഏറെ തിരക്കുള്ള പട്ടാഭിരാമിൽ അവസാനിക്കുകയും ചെയ്യും.പദ്ധതി പൂർത്തിയാകുന്നതോടെ അമ്പത്തൂർ ഈസ്റ്റ് ടെർമിനൽ, അമ്പത്തൂർ ഒടി, ആവഡി റെയിൽവേ സ്റ്റേഷൻ, ബസ് ടെർമിനൽ എന്നിവടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാകും.

മലയാളികൾ ഉൾപ്പെടെയുള്ളവർ ധാരാളമുള്ള പ്രദേശമാണ് ആവഡി. അമ്പത്തൂർ എസ്റ്റേറ്റ് ബസ് ഡിപ്പോ ജങ്ഷനിനിലും ഡൺലോപ്പിന് സമീപവും ആവഡി ബസ് സ്റ്റാൻഡിന് മുന്നിലും മൂന്ന് സംയോജിത ഫ്ലൈഓവറുകൾ പദ്ധതിയിൽ ഉൾപ്പെടുന്നു. 19 എലിവേറ്റഡ് സ്റ്റേഷനുകളാണ് റൂട്ടിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !