ന്യൂഡൽഹി: എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി ആദ്മി പാർട്ടി.
എക്‌സിറ്റ് പോളുകളിൽ കാണിക്കുന്നതിനെക്കാൾ കൂടുതലാണ് എപിഐയുടെ വോട്ട് വിഹിതമെന്ന് ഗ്രേറ്റർ കൈലാഷ് വിധാൻ സഭയിലെ ഇഎപി സ്ഥാനാർത്ഥി സൗരഭ് ഭരദ്വാജ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
"ഞങ്ങൾ ഡൽഹിയിൽ മൂന്ന് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു, ഇത് ഞങ്ങൾ പോരാടുന്ന നാലാമത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ്... 2013, 2015 എക്‌സിറ്റ് പോളുകൾ ഞങ്ങൾ പരാജയപ്പെടും കാണിച്ചിരുന്നു. 2020 ൽ എക്സിറ്റ് പോളുകളിൽ ഞങ്ങളുടെ വോട്ട് വിഹിതം കുറയുമെന്ന് കാണിച്ചു. അതുപോലെയാണ് 2025-ലും. ഞങ്ങൾക്ക് എല്ലാ കുറച്ച് സീറ്റുകൾ ലഭിക്കുമെന്ന് കാണിക്കുന്നു. സാധാരണക്കാരുടെ ശബ്ദത്തെ ബിജെപി എപ്പോഴും നിശബ്ദമാക്കുന്നു, അതിനാൽ ജനം ഭയന്ന് സംസാരിക്കുന്നില്ല. എക്‌സിറ്റ് പോളുകളിൽ കാണിക്കുന്നതിനെക്കാൾ കൂടുതലാണ് എപിഐയുടെ വോട്ട് വിഹിതം," സൗരഭ് ഭരദ്വാജ് പറഞ്ഞു.
ഇതുവരെ പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങളിലെല്ലാം ബിജെപിക്കാണ് മുൻതൂക്കം. ആംആദ്മിക്ക് മുൻതൂക്കം പ്രവചിക്കുന്ന മൂന്ന് ഫലങ്ങൾ മാത്രമാണ് ഉള്ളത്. വീ പ്രിസൈഡ്, മൈൻഡ് ബ്രിങ്ക്, ജേണോ മിറർ എന്നിവർ മാത്രമാണ് ആദ്മിക്ക് മുൻതൂക്കം നൽകുന്നത്.
ഇത്തവണയും നേട്ടമുണ്ടാക്കില്ലെന്നാണ് പ്രവചനം. എക്സിറ്റ് പോൾ ഫലങ്ങളിൽ പൂജ്യം മുതൽ ഒരു സീറ്റ് വരെ കോൺഗ്രസിന് ലഭിക്കുമെന്ന് പ്രവചനം. വി പ്രിസൈഡിൻ്റെ പ്രവചന പ്രകാരം ആംആദ്മി പാർട്ടിക്ക് 46 മുതൽ 52 വരെ സീറ്റ് ലഭിക്കുമെന്ന് സൂചന. ബിജെപിക്ക് 18 മുതൽ 23 സീറ്റ് വരെ കോൺഗ്രസിന് ഒരു സീറ്റും ലഭിക്കുമെന്നും പ്രിസൈഡ് പ്രവചിക്കുന്നു.
മൈൻഡ് ബ്രിങ്കിൻ്റെ പ്രവചന പ്രകാരം ആംആദ്മി പാർട്ടിക്ക് 44 മുതൽ 49 സീറ്റും, ബിജെപിക്ക് 21 മുതൽ 25 സീറ്റും, കോൺഗ്രസിന് ഒരു സീറ്റും ലഭിക്കുമെന്നും പറയുന്നു. ജേണോ മിററിൻ്റെ പ്രവചനത്തിൽ ആംആദ്മിക്ക് ലഭിക്കുക 45 മുതൽ 48 സീറ്റ്. ബിജെപിയ്ക്ക് 18 മുതൽ 20 സീറ്റ് വരെ കോൺഗ്രസിന് ഒരു സീറ്റും ജേണോ മിറർ പ്രവചിക്കുന്നു. ഇവർക്ക് പുറമേ ബാക്കി സ്ഥാപനങ്ങളെല്ലാം ബിജെപിക്കാണ് മൂൻതൂക്കം പ്രവചിക്കുന്നത്.
ചാണക്യയുടെ എക്‌സിറ്റ് പോളിൽ ബിജെപിക്ക് 39 മുതൽ 44 വരെ സീറ്റുകൾ ലഭിക്കുമെന്ന് പ്രവചിക്കുന്നു. ആംആദ്മിക്ക് 25 മുതൽ 28 വരെ 2 മുതൽ മൂന്ന് സീറ്റ് വരെയും ലഭിക്കുമെന്നും ചാണക്യ പ്രവചിക്കുന്നു. മാട്രിസെയുടെ പ്രവചനത്തിലും ബിജെപിക്കാണ് മുൻതൂക്കം. ബിജെപി 35 മുതൽ 40 വരെ സീറ്റ് ലഭിക്കുമെന്നാണ് മാട്രിസെയുടെ പ്രവചനം. ആംആദ്മി 32 മുതൽ 37 വരെ സീറ്റുവരെ നേടുമെന്നും മാട്രിസെ പ്രവചിക്കുന്നു.
ഒന്നിന് ലഭിക്കുന്നതാകട്ടെ ഒരു സീറ്റും. പി മാർക്ക് സർവേ പ്രകാരം ബിജെപിക്ക് 40 സീറ്റും ആംആദ്മിക്ക് 30 സീറ്റും ലഭിക്കും. പീപ്പിൾസ് ഇൻ സൈറ്റിൻ്റെ പ്രവചനത്തിലും ബിജെപി തന്നെ മുന്നിൽ. പീപ്പിൾസ് ഇൻ സൈറ്റ് ബിജെപിക്ക് പ്രവചിക്കുന്നത് 44 സീറ്റുകളാണ്. ആംആദ്മിക്കാകട്ടെ 25 മുതൽ 29 സീറ്റുകളും. കോൺഗ്രസിന് ഒരു സീറ്റ് ലഭിക്കാനും സീറ്റ് ലഭിക്കാതിരിക്കാനുള്ള സാധ്യതയും പീപ്പിൾസ് ഇൻ സൈറ്റ് പ്രവചിക്കുന്നു. പീപ്പിൾസ് പൾസിൻ്റെ പ്രവചനത്തിൽ ബിജെപിക്ക് ലഭിക്കുന്നത് 51 മുതൽ 60 വരെ സീറ്റുകളാണ്. ആംആദ്മിക്ക് 10 മുതൽ 19 വരെ കോൺഗ്രസ്സിന് സീറ്റ് ലഭിക്കാതിരിക്കുന്ന സാഹചര്യവും പീപ്പിൾസ് പൾസ് പ്രവചിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.