കൂറ്റനാട്: കൂറ്റനാട് നേർച്ച; വ്യാഴാഴ്ച ഗതാഗത നിയന്ത്രണം.
കൂറ്റനാട് ദേശീയോൽസവത്തിൻ്റെ ഭാഗമായി വ്യാഴാഴ്ച (06.02.2025) ഉച്ചയ്ക്ക് മൂന്ന് മണി മുതൽ രാത്രി 9 മണി വരെ പട്ടാമ്പി -ചാലിശ്ശേരി പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ചാലിശേരി പോലീസ് അറിയിച്ചു.
കുന്നംകുളം, ഗുരുവായൂർ, പെരുമ്പിലാവിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചാലിശ്ശേരി ഖദീജ മൻസ്സിൽ നിന്നും പെരുമണ്ണൂർ വഴി മല റോഡ് കൂറ്റനാട് വഴി പോകേണ്ടതാണ്.
പട്ടാമ്പി . പാലക്കാട് ഭാഗത്തുനിന്ന് ഗുരുവായൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൂറ്റനാട് പെരിങ്ങോട് റോഡിലൂടെ ചാലിശ്ശേരി പോകേണ്ടതാണ്
തൃത്താല ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മേഴത്തൂർ വഴി തിരിഞ്ഞു പോകേണ്ടതാണ്.
പടിഞ്ഞാറങ്ങാടി തണ്ണീർക്കോട് ഭാഗത്തുനിന്നും പട്ടാമ്പി ഷൊർണൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കരിബ തൃത്താല VK കടവു വഴി പോകേണ്ടതാണ്
പടിഞ്ഞാറങ്ങാടി തണ്ണീർക്കോട് ഭാഗത്തുനിന്നും ചാലിശ്ശേരി പെരുമ്പിലാവ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മലറോഡ് പെരുമണ്ണൂർ ചാലിശ്ശേരി വഴി പോകേണ്ടതാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.