തിരുവനന്തപുരം: പാച്ചല്ലൂരിൽ പ്ലാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ചു.
പാച്ചല്ലൂർ ഇടവിളാകത്തിനും അഞ്ചാംകല്ലിനുമിടയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കൂട്ടിയിട്ടിരുന്ന ആശുപത്രി മാലിന്യം ഉൾപ്പടെയുള്ള പ്ലാസ്റ്റിക് മാലിന്യമാണ് തീ പിടിച്ചത്. പ്രദേശത്താകെ പുകപടലം ഉണ്ടാകുകയും തീ പടർന്ന് പിടിക്കുകയും ചെയ്തതോടെ പരിഭ്രാന്തരായ നാട്ടുകാർ വിവരം വാർഡ് കൗൺസിലറെ അറിയിച്ചു. ഇതിന് പിന്നാലെ കൗൺസിലർ ഇടപെട്ട് ഫയർഫോഴ്സിനെയും നഗരസഭ അധികൃതരെയും അറിയിച്ചു.
ഉടൻ തന്നെ വിഴിഞ്ഞത്ത് നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. തീ പടരാതിരിക്കാൻ ജെസിബി വരുത്തി മണ്ണിട്ടു മൂടി. നാട്ടുകാർക്ക് പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായി. പുരയിടത്തിലെ ചതുപ്പ് നികത്തുന്നതിൻ്റെ ഭാഗമായി മാലിന്യം കൊണ്ടിട്ടതായിരുന്നു.
ഇവിടെ പരാതി എത്തിയതോടെ ഉടമ തീയിട്ടതാണെന്നും ആരോപണമുണ്ട്. മാലിന്യം കത്തിയ സംഭവത്തിൽ സ്ഥലം ഉടമയിൽ നിന്ന് നഗരസഭാ ഹെൽത്ത് വിഭാഗം പിഴ ഈടാക്കി. നഗരസഭ, പൊലീസ്, ഫയർഫോഴ്സ് സംഘങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.