കോയമ്പത്തൂർ: മൂന്നു സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റിൽ.
ഇന്ന് പുലര്ച്ചെ തമിഴ്നാട്ടിലെ ഹൊസൂരിൽ നിന്നാണ് സന്തോഷ് എന്ന രവിയെ കേരള തീവ്രവാദ വിരുദ്ധ സ്ക്വാഡ് ശ്രമകരമായ തന്ത്രത്തിലൂടെ പിടികൂടിയത്. തമിഴ്‌നാട് ക്യൂബ്രാഞ്ചിൻ്റെ സഹായത്തോടെ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് സന്തോഷിനെ പിടികൂടിയതെന്ന് എ.ടി.എസ്.എസ്.പി സുനിൽ.എം.എൽ.ഐ.പി.എസ് അറിയിച്ചു. 2013 മുതൽ നാടുകാണി, കബനി, നാടുകാണി ദളങ്ങളിൽ സന്തോഷ് സജീവമായിരുന്നു.
2013 മുതൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്ന കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ സന്തോഷ് ഒരു പ്രധാന പങ്ക് വഹിച്ചു. കൂടാതെ 2013 മുതൽ ഈ പ്രദേശത്ത് നടന്ന സായുധവിപ്ലവ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. നാടുകാണി, കബനി സ്ക്വാഡുകളിൽ സന്തോഷ് കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ഏകദേശം 45 ഓളം യുഎപിഎ കേസുകളിൽ പ്രതിയാണ്.
2024 ജൂലൈയിൽ സന്തോഷ് സഹമാവോയിസ്റ്റ് പ്രവർത്തകരായ സി പി മൊയ്തീൻ, പി കെ സോമൻ, മനോജ് പിഎം എന്നിവരോടൊപ്പം കേരള വനപ്രദേശത്തെ പൊലീസ് നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെട്ടു. തുടർന്നുള്ള എല്ലാ ശ്രമങ്ങളുടെയും ഫലമായി എടിഎസ് സേനക്ക് സി പി മൊയ്തീൻ, പി കെ സോമൻ, മനോജ് പിയെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലും സന്തോഷ് കേരളത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് എടിഎസ് സേനയുടെ നിരന്തര ശ്രമഫലമായാണ് പിടികൂടാനായത്.
2013 മുതൽ കഴിഞ്ഞ 12 വർഷമായി കേരള പൊലീസ്, കേരള എടിഎസ്, കേരള എസ്ഒജി, തമിഴ്നാട്, കർണാടക തുടങ്ങിയ മറ്റ് സംസ്ഥാന ഏജൻസികൾ ചേർന്ന് നടത്തിയ കൂട്ടായ്മയുടെ പ്രവർത്തനത്തിൻ്റെ ഫലമായി കേരളത്തിൽ പ്രവർത്തിച്ചിരുന്ന എല്ലാ പി.എൽ.ജി.എ മാവോയിസ്റ്റ് പ്രവർത്തകരെയും അറസ്റ്റ് ചെയ്തത് കീഴടക്കുന്നതിന് സാധിച്ചിട്ടുണ്ട്. ഇൻറലിജൻസ് ശേഖരണം, തന്ത്രപരമായ ഓപ്പറേഷനുകൾ, അന്തർസംസ്ഥാന സഹകരണത്തിലൂടെയും അവയിലൂടേയും നേട്ടം കൈവരിക്കാൻ സേനകൾക്ക് സാധിച്ചത് എ.ടി.എസ്.എസ്.പി സുനിൽ.എം.എൽ.ഐ.പി.എസ്. അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.