നിർമ്മിത ബുദ്ധിയുടെ ഉപയോഗം അമേരിക്കയെയും ചൈനയെയും ഇന്ത്യ മറികടന്നു എന്ന് പാലായിൽ നിർമ്മല സീതാരാമൻ,എന്നാൽ ഇത് ഏതൊക്കെ തരത്തിൽ സമ്പത്ത് വ്യവസ്ഥയ്ക്ക് കരുത്തു പകരും

പാലാ; നിർമിതബുദ്ധി ഉപയോഗത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്നും വരും വർഷങ്ങളിൽ ഉത്തരവാദിത്തത്തോടെയുള്ള ഉപയോഗത്തിൽ ശ്രദ്ധനൽകി വീണ്ടും ബഹുദൂരം മുന്നോട്ടുപോകുമെന്നും കേന്ദ്രമന്ത്രി നിർമല സീതാരാമൻ.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി(ഐഐഐടി) ബിരുദദാന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നതിൽ യുഎസ്, ചൈന എന്നീ രാജ്യങ്ങളെക്കാൾ വളരെയേറെ മുന്നിലാണ് ഇന്ത്യ. ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്കു കരുത്തു പകർന്ന് ഇനിയും നിർമിതബുദ്ധിയുടെ ഉപയോഗം വർധിക്കും. സാങ്കേതികവിദ്യയുടെ വിപുലമായ ഉപയോഗമാണ് ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുള്ളത്.

 കുറ്റകൃത്യങ്ങൾ നടന്ന സ്ഥലങ്ങളും സന്ദർഭങ്ങളും പുനരാവിഷ്കരിക്കുന്നതിനു കേരള പൊലീസിന്റെ സൈബർ ശാഖയെ സഹായിക്കുന്നതിനു പുറമേ അവർക്കു പരിശീലനം നൽകുന്നതിനും കോട്ടയം ഐഐഐടിക്കു സാധിക്കുന്നത് അഭിനന്ദനാർഹമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.മികച്ച വിജയം കൈവരിച്ചവർക്കുള്ള ഐഐഐടി സ്വർണം-വെള്ളി മെഡലുകൾ കേന്ദ്രമന്ത്രി സമ്മാനിച്ചു.

വിശാലമായ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനവും കാട്ടാനയെയും മറ്റും മയക്കുവെടി വയ്ക്കാൻ സഹായിക്കുന്ന അസ്ത്ര ഡ്രോൺ ഉൾപ്പെടെ ഐഐഐടി വികസിപ്പിച്ച മൂന്ന് ഉൽപന്നങ്ങളുടെ ഉദ്ഘാടനവും നിർമല സീതാരാമൻ നിർവഹിച്ചു. ഐഐഐടി ചെയർപഴ്സൻ ഡോ.വിജയലക്ഷ്മി ദേശ്മാനെ അധ്യക്ഷത വഹിച്ചു. 

278 പേർക്ക് ബിരുദങ്ങൾ സമ്മാനിച്ചു.റജിസ്ട്രാർ ഡോ.എം.രാധാകൃഷ്ണൻ. ഡയറക്ടർ പ്രഫ.പ്രസാദ് കൃഷ്ണ, ‍‍‍‍‍‍ഡീൻ ഡോ. .പി. മോഹനൻ, ഡോ.ദിവ്യ സിന്ധു ലേഖ,ഡോ.ജയകൃഷ്ണ സാഹൂ, ഡോ.റൂബൽ മറിയോൺ ലിൻസി, ഡോ.ജി.കെ രാഗേഷ്, ഡോ.വി.ടി പഞ്ചമി, രാഹുൽ ബാൺവൽ എന്നിവർ പ്രസംഗിച്ചു.

മലയാളത്തുടക്കം വിദ്യ കൊണ്ടു പ്രബുദ്ധരാകുക, സംഘടന കൊണ്ട് ശക്തരാകുക, പ്രയത്നം കൊണ്ടു സമ്പന്നരാകുക എന്ന ശ്രീനാരായണഗുരുവിന്റെ വാക്കുകൾ മലയാളത്തിൽ പറഞ്ഞ് കയ്യടി നേടിയാണ് നിർമല സീതാരാമൻ പ്രസംഗം ആരംഭിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !