എറണാകുളം ;ബാലക്കെതിരായ ആരോപണങ്ങള്‍ കടുപ്പിച്ച് മുന്‍ പങ്കാളി ഡോ. എലിസബത്ത് ഉദയന്‍. കിടപ്പുമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ബാല തന്നെ ഭീഷണിപ്പെടുത്തിയതായി നേരത്തെ എലിസബത്ത് ആരോപിച്ചിരുന്നു.
ബാല തന്നെ ബലാത്സംഗം ചെയ്തുവെന്നും ജാതകപ്രശ്നം പറഞ്ഞ് വിവാഹം രജിസ്റ്റര്‍ ചെയ്തില്ലെന്നും എലിസബത്ത് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രതികരണം.സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരെ വന്ന മോശം കമന്റുകളുടെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് എലിസബത്ത് വീണ്ടും ആരോപണവുമായി രംഗത്തെത്തിയത്. ഇതിനൊപ്പമുള്ള കുറിപ്പുകളിലാണ് പുതിയ ആരോപണം. ഫെയ്സ്ബുക്കില്‍ റീലായാണ് എലിസബത്ത് പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
ബാല ബലാത്സംഗം ചെയ്തുവെന്ന ആരോപണം പുതിയ കുറിപ്പിലും എലിസബത്ത് ഉന്നയിക്കുന്നുണ്ട്. പിന്നാലെ താന്‍ ആത്മഹത്യയ്ക്കുശ്രമിച്ചുവെന്നും അവര്‍ പറഞ്ഞു. ബാലയുടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലും അവര്‍ സംശയും പ്രകടിപ്പിച്ചു.
ഡോ. എലിസബത്ത് ഉദയന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ ഏകദേശ പരിഭാഷ:നിങ്ങളുടെ പ്ലാനിങ് ഇതുവരെ അവസാനിപ്പിച്ചില്ലേ? ഞാന്‍ ഇത്രയും തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ എനിക്കെതിരെ പരാതി നല്‍കൂ. എനിക്ക് പി.ആര്. വര്‍ക്ക് ചെയ്യാനുള്ള പണമില്ല. എനിക്ക് നിങ്ങളെപ്പോലെ രാഷ്ട്രീയത്തിന്റേയോ സ്വാധീനത്തിന്റേയോ പിന്‍ബലമില്ല.
ഒരിക്കല്‍ നിങ്ങളുടെ ചെന്നൈയില്‍നിന്നുള്ള പോലീസ് എന്നെ ഭീഷണിപ്പെടുത്തി. കേരളത്തിലെ പോലീസ് ഓഫീസര്‍ എന്റെ മാതാപിതാക്കളെ വിളിച്ച് മകളെ തിരിച്ചുകൊണ്ടുപോകാന്‍ പറഞ്ഞു. പീഡനത്തിന് പിന്നാലെ ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഞാന്‍ നിങ്ങളുടെ ഭാര്യയല്ലെന്നല്ലേ നിങ്ങള്‍ പറയുന്നത്. അതിനാല്‍ എന്റെ സമ്മതമില്ലാതെ താങ്കള്‍ എന്ത് ചെയ്താലും അത് പീഡനമാണ്.പണംകൊടുത്തുള്ള കരള്‍ മാറ്റിവെക്കല്‍ നിയമത്തിനെതിരാണെന്നാണ് ഞാന്‍ കരുതുന്നത്. എനിക്ക് അറിയില്ല. ഇപ്പോഴാണ് പ്രതികരിക്കുന്നത്. ആളുകള്‍ അങ്ങനെ പ്രതികരിക്കുന്നത് കൊണ്ടാണ് ഞാന്‍ സംശയിക്കുന്നത്. അതെനിക്ക് കുറ്റകൃത്യമായിട്ടാണ് തോന്നിയത്. എന്തെങ്കിലും നിയമോപദേശമോ തെറ്റോ ഉണ്ടെങ്കില്‍ കമന്റില്‍ എന്നെ തിരുത്തുക. എന്റെ പോസ്റ്റ് കൂടുതല്‍ ഗുരതരമായ കുറ്റകൃത്യമാണെങ്കില്‍ ഞാന്‍ ജയിലില്‍ പോവാന്‍ തയ്യാറാണ്.
ഞാന്‍ ശരിക്കും ഭയന്നിരുന്നു. ഇപ്പോള്‍ ഞാന്‍ നിയമപരമായി നീങ്ങിയാല്‍ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലെന്ന് അവര്‍ ചോദിക്കും. ചെന്നൈയില്‍ പോലീസ് മൊഴിയെടുത്തുവെന്നാണ് എനിക്ക് തോന്നുന്നത്. എന്തുകൊണ്ടാണ് ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് അവര്‍ ചോദിച്ചില്ല.
എഴുത്തിലുള്ള മറ്റെന്തെങ്കിലും കാരണത്താല്‍ ഞാന്‍ ആത്മഹത്യാശ്രമം നടത്തിയതാണെങ്കില്‍ തന്നെ അതിന് തെളിവുകളില്ല. എന്നെ ആരും ചെന്നൈയില്‍ ആശുപത്രിയില്‍ കൊണ്ടുപോയില്ല. എനിക്ക് മാനസിക സ്ഥിരതയില്ലെന്നാണ് എല്ലാവരും പറയുന്നത്. അതിനാല്‍ ഈ എഴുത്ത് തെളിവായി സ്വീകരിക്കാന്‍ കഴിയുമോ?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.