ആറ്റിങ്ങൽ:കഞ്ചാവും മയക്കുമരുന്ന് ഗുളികകളും എം.ഡി.എം.എയുമായി നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതി ആറ്റിങ്ങൽ പോലീസിൻ്റെ പിടിയിൽ.
കൊല്ലം പാരിപ്പള്ളി ഇളംകുളം മുസ്തഫ കോട്ടേജിൽ റോളക്സ് പുലി എന്നയാളാണ് അംബേദ്കർ (27)ആറ്റിങ്ങൽ പൊലീസിൻ്റെ പിടിയിലായത്. ആറ്റിങ്ങലിൽ വിതരണം ചെയ്യാനായി കൊണ്ടുവന്ന 75 ഓളം മയക്കുമരുന്ന് ഗുളികകൾ, 6.1 ഗ്രാം മെത്താംഫിറ്റമിൻ, 23 ഗ്രാം കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്. നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണെന്ന് ആറ്റിങ്ങൽ പോലീസ് പറഞ്ഞു. രാവിലെ ആറ്റിങ്ങൽ തോട്ടവാരം ബൈപ്പാസിൽ നിന്നുമാണിയാൾ പിടിയിലായി.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് നിരവധി നാളുകളായി വിവിധയിനം സിൻ്ററിക് മയക്കുമരുന്നുകൾ കഞ്ചാവും പ്രതി വിൽപനയും നടത്തി. കെ.എസ്.സുദർശനൻ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇയാളുടെ ലഹരി ഇടപാടുകളെ കുറിച്ച് ആറ്റിങ്ങൽ പൊലീസ് രഹസ്യമായി നിരീക്ഷിച്ചു വരവെയാണിയാൽ പിടിയിലായാത്. കൊല്ലമ്പുഴയിൽ മയക്കുമരുന്ന് വിതരണം ചെയ്യാൻ എത്തിയതറിഞ്ഞതിനെ തുടർന്ന് ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്. മഞ്ജുലാലിൻ്റെ നിർദ്ദേശത്തെ തുടർന്ന് ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്. എച്ച് .ഒ ഗോപകുമാർ.ജി, എസ്.ഐമാരായ ജിഷ്ണു എ.എസ്., ബിജു എ.എച്ച്, രാധാകൃഷ്ണൻ, എ.എസ്.ഐ ഡീൻ, എസ്.സി. പി. ഒ ശരായരത് കുമാർ, നിധിൻ, അനിൽകുമാർ, അരുൺകുമാർ എന്നിവരടങ്ങിയ സംഘമാണ് അംബേദ്കറെ അറസ്റ്റ് ചെയ്തത്.
2020 ൽ കൊല്ലം ചടയമംഗലത്ത് വച്ച് 150 മയക്കുമരുന്ന് ഗുളികകൾ ചടയമംഗലം എക്സൈസ് അറസ്റ്റ് ചെയ്തു, 2023 ജനുവരിയിൽ അമരവിള ചെക്ക് പോസ്റ്റിൽ വച്ച് 8 കിലോഗ്രാം കഞ്ചാവുമായി നെയ്യാറ്റിൻകര എക്സൈസ് അറസ്റ്റ് ചെയ്തു, 2018 ൽ ആറ്റങ്ങലിൽ സജുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് രജിസ്റ്റർ ചെയ്ത കേസ് എന്നിവയ്ക്ക് പുറമേ അയിരൂർ, പാരിപ്പള്ളി, വർക്കല, പള്ളിക്കൽ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലും അംബേദ്കറിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.
ബാംഗ്ലൂരിൽ നിന്നും ആന്ധ്രയിൽ നിന്നും മയക്കുമരുന്ന് കൊല്ലം, തിരുവനന്തപുരം അതിർത്തികളിൽ എത്തിച്ച് കച്ചവടം നടത്തി വരുന്ന സംഘത്തിലെ പ്രധാനിയാണ് അംബേദ്കറെന്ന് പൊലീസ് പറഞ്ഞു.മയക്കുമരുന്ന് തൂക്കാനുള്ള പൊലീസ്. ഇലക്ട്രോണിക് ട്രാസും ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.