പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

ഏറ്റുമാനൂർ : കാരിത്താസ് ജംഗ്ഷന് സമീപമുള്ള മുറുക്കാൻ കടയിൽ ഉണ്ടായ സംഘർഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

പെരുമ്പായിക്കാട് മാമ്മൂട് ഭാഗത്ത് ആനിക്കൽ കൊക്കാട് വീട്ടിൽ ജിബിൻ ജോർജ് (28) ആണ് പോലീസിൻ്റെ പിടിയിലായത്. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ ശ്യാംപ്രസാദ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11:30 മണിയോടുകൂടി കാരിത്താസ് ജംഗ്ഷൻ സമീപം പ്രവർത്തിക്കുന്ന ബാറിന് മുൻപിലെ മുറുക്കാൻ കടയിലെത്തിയ ജിബിൻ ഇതിൻ്റെ ഉടമസ്ഥനെയും സഹോദരനെയും ചീത്തവിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു.

ഈ സമയത്ത് കടയിലെത്തിയ പോലീസുകാരൻ ഇത് തടയാൻ ശ്രമിച്ചതിനെ തുടർന്ന് ജിബിൻ ഉദ്യോഗസ്ഥനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, നിലത്തു വീണ ഉദ്യോഗസ്ഥൻ്റെ നെഞ്ചിൽ ചവിട്ടുകയും ചെയ്തു. ഈ സമയം കുമരകം സ്റ്റേഷൻ എസ്.എച്ച്.ഒ ഷിജിയുടെ പെട്രോളിംഗ് സംഘം സ്ഥലത്തെത്തുകയും പോലീസിനെ കണ്ട് ജിബിൻ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തെങ്കിലും പോലീസ് ഇയാളെ പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു.

നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ ശ്യാം പ്രസാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചയോടെ മരണപ്പെടുകയായിരുന്നു. ഗാന്ധിനഗർ സ്റ്റേഷനിലെ ആൻ്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ജിബിൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഈ കേസിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network