കോട്ടയം ;സിപിഎം ജില്ലാ സെക്രട്ടറി എ.വി. റസലിനു നാടിന്റെ അന്ത്യാഞ്ജലി. കക്ഷിരാഷ്ട്രീയത്തിനതീതമായി നൂറുകണക്കിനാളുകൾ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
ചെന്നൈയിൽ നിന്നു നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ എത്തിച്ചപ്പോഴേക്കും അദ്ദേഹത്തെ അവസാനമായി ഒരുനോക്കു കാണാൻ പുരുഷാരം തടിച്ചുകൂടിയിരുന്നു.
ഇവിടെ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുതിർന്ന നേതാവ് വൈക്കം വിശ്വൻ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി.എ.മുഹമ്മദ് റിയാസ്, വി.എൻ. വാസവൻ, വീണാ ജോർജ് തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു.
ഉച്ചയ്ക്കു ശേഷം മൃതദേഹം ചങ്ങനാശേരി ഏരിയ കമ്മിറ്റി ഓഫിസായ വിആർബി മന്ദിരത്തിലെത്തിച്ചു. ഇവിടെ പ്രവർത്തകരുടെ അന്ത്യാഞ്ജലിക്കു ശേഷം തെങ്ങണയിലെ വീട്ടിലേക്ക്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12നു വീട്ടുവളപ്പിൽ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.