പട്ടുപോലുള്ള ചർമ്മം നേടാൻ ഒരു വാഴപ്പഴം മതി

ധാരാളം ഗുണങ്ങളുള്ള ഒന്നാണ് വാഴപ്പഴം. അത് ചർമ്മ സംരക്ഷണത്തിനും ഉപയോഗിക്കാം. അതിന് സഹായിക്കുന്ന ചില വിദ്യകൾ പരിചയപ്പെടാം.

പഴവും ഓടും: ഒരു പഴത്തിൻ്റെ പകുതി ഉടച്ചെടുക്കാം അതിലേയ്ക്ക നട്മഗ് പൊടിയും ഓട്സ് പൊടിച്ചത് ടീസ്പൂണും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി ഉണങ്ങിയതിനു ശേഷം 10 മിനിറ്റു കഴിഞ്ഞ് കഴുകി കളയാം.

പഴം സ്‌ക്രബ്: ഒരു പഴം ഉടച്ചതിലേയ്ക്ക് രണ്ട് പഞ്ചസാര ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം ശരീരത്തി മുഴുവൻ പുരട്ടാം. കുളിക്കുന്നതിനു 15 മിനിറ്റ് മുമ്പ് വേണം ഇങ്ങനെ ചെയ്യുക. കുളിക്കുമ്പോൾ സോപ്പുപയോഗിച്ച് ഇത് കഴുകി കളയാം.

പഴവും പാലും : ഒരു പഴം ഉടച്ചെടുത്തതിലേയ്ക്ക് ഒരു കൊഴുപ്പുള്ള പാൽ, ഒരു കടലമാവ് എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. അത് മുഖത്തും കൈയ്യിലും പുരട്ടാം. മൃദുവായി 5 മിനിറ്റ് മസാജ് ചെയ്യാം. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. വെള്ളം തുടച്ചതിനു ശേഷം വെളിച്ചെണ്ണ പുരട്ടാം.

പഴം മോയിസ്ച്യുറൈസർ സ്‌ക്രബ്:  ഒരു പഴം ഉടച്ചെടുക്കാം. അതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിച്ച് ഫ്രിഡിജിൽ വയ്ക്കാം. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷ തണുത്ത വെള്ളത്തിൽ കഴുകി കളയാം.

പഴം തൈര് തേൻ: ഒരു പഴം നന്നായി ഉടച്ചെടുത്തതിലേയ്ക്ക് അൽപം തൈരും തേനും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്തു പുരട്ടി 10 മിനിറ്റിനു ശേഷം കഴുകി കളയാം. ചർമ്മം മൃദുലമാക്കാൻ ഈ മാസ്ക് സഹായിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !