ധാരാളം ഗുണങ്ങളുള്ള ഒന്നാണ് വാഴപ്പഴം. അത് ചർമ്മ സംരക്ഷണത്തിനും ഉപയോഗിക്കാം. അതിന് സഹായിക്കുന്ന ചില വിദ്യകൾ പരിചയപ്പെടാം.
പഴവും ഓടും: ഒരു പഴത്തിൻ്റെ പകുതി ഉടച്ചെടുക്കാം അതിലേയ്ക്ക നട്മഗ് പൊടിയും ഓട്സ് പൊടിച്ചത് ടീസ്പൂണും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി ഉണങ്ങിയതിനു ശേഷം 10 മിനിറ്റു കഴിഞ്ഞ് കഴുകി കളയാം.
പഴം സ്‌ക്രബ്: ഒരു പഴം ഉടച്ചതിലേയ്ക്ക് രണ്ട് പഞ്ചസാര ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം ശരീരത്തി മുഴുവൻ പുരട്ടാം. കുളിക്കുന്നതിനു 15 മിനിറ്റ് മുമ്പ് വേണം ഇങ്ങനെ ചെയ്യുക. കുളിക്കുമ്പോൾ സോപ്പുപയോഗിച്ച് ഇത് കഴുകി കളയാം.
പഴവും പാലും : ഒരു പഴം ഉടച്ചെടുത്തതിലേയ്ക്ക് ഒരു കൊഴുപ്പുള്ള പാൽ, ഒരു കടലമാവ് എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. അത് മുഖത്തും കൈയ്യിലും പുരട്ടാം. മൃദുവായി 5 മിനിറ്റ് മസാജ് ചെയ്യാം. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. വെള്ളം തുടച്ചതിനു ശേഷം വെളിച്ചെണ്ണ പുരട്ടാം.
പഴം മോയിസ്ച്യുറൈസർ സ്‌ക്രബ്: ഒരു പഴം ഉടച്ചെടുക്കാം. അതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിച്ച് ഫ്രിഡിജിൽ വയ്ക്കാം. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷ തണുത്ത വെള്ളത്തിൽ കഴുകി കളയാം.
പഴം തൈര് തേൻ: ഒരു പഴം നന്നായി ഉടച്ചെടുത്തതിലേയ്ക്ക് അൽപം തൈരും തേനും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്തു പുരട്ടി 10 മിനിറ്റിനു ശേഷം കഴുകി കളയാം. ചർമ്മം മൃദുലമാക്കാൻ ഈ മാസ്ക് സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.