തൊട്ടതെല്ലാം പൊന്നാക്കി ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ; കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ പദ്ധതി വൻ ലാഭത്തിലെന്ന് കണക്കുകൾ

തിരുവനന്തപുരം: മന്ത്രിയായ ശേഷം കെബി ഗണേഷ് കുമാർ നടത്തിയ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ പ്രഖ്യാപനവും വമ്പൻ ഹിറ്റിൻ്റെ കണക്കുകളും നടപ്പിലാക്കുന്നു.

വെറും ആറ് മാസം പിന്നിടുമ്പോൾ പദ്ധതിക്ക് പറയാനുള്ളത് ലാഭക്കണക്കാണെന്ന് ഗതാഗത ഗണേഷ് കുമാർ പറയുന്നു. മിതമായ നിരക്കിൽ മികച്ച ഡ്രൈവിംഗ് പരിശീലനം എന്ന സന്ദേശവുമായി കെ എസ് ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ പദ്ധതി ആറുമാസം പിന്നിടുമ്പോൾ 27,86,522 ലക്ഷം രൂപയുടെ ലാഭം നേടിയതായി കെ. ബി ഗണേഷ് കുമാർ വ്യക്തമാക്കുന്നത്.

ഡ്രൈവിംഗ് സ്കൂൾ, ടൂറിസ്റ്റ് ഹബ്ബ് തിരഞ്ഞെടുത്ത വിതുര കെ എസ് ആർ ടി സിയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ 661 പേർ ഡ്രൈവിംഗ് പഠനത്തിന് ചേർന്നു. കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളിൽ പഠനം കഴിഞ്ഞ് ഇറങ്ങുന്ന കുട്ടികൾ സധൈര്യം സ്വന്തം വണ്ടി ഓടിച്ചു പോകും എന്ന് വാക്കു പാലിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഒപ്പം പ്രധാനപ്പെട്ട ചില പ്രഖ്യാപനങ്ങളും മന്ത്രി നടത്തി. എല്ലാ കെഎസ്ആർടിസി ബസുകളിലും അകത്തും പുറത്തും ക്യാമറ ഘടിപ്പിക്കും. യാത്രക്കാർ കൈ കാണിച്ചിട്ട് ബസ് നിർത്താതെ പോയാൽ നടപടി എടുക്കും. സാധാരണക്കാർ ആശ്രയിക്കുന്ന സൂപ്പർഫാസ്റ്റ് ബസുകൾ എസിയാക്കുന്ന പദ്ധതിയുടെ ഭാഗമായി ആദ്യ ബസ് ട്രയലിനാണ് നൽകുന്നത്. കെഎസ്ആർടിസി ജീവനക്കാരുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മൊബൈൽ മെഡിക്കൽ യൂണിറ്റ് ഒരുമാസം അഞ്ചു ഡിപ്പോകളിൽ ചെപ്പുകൾ നടത്തും.

പൊൻമുടിയിലേക്കെത്തുന്ന വിനോദ സഞ്ചാരികൾക്ക് സുഖകരവും ആനന്ദകരവുമായ യാത്ര പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ "ടൂറിസം ഹബ്ബ്, പൊതുജനങ്ങൾക്ക് ഉന്നതനിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം ഉറപ്പാക്കുക എന്ന് ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്കൂൾ, സ്കൂൾ കുട്ടികൾക്കായി നടപ്പിലാക്കുന്ന ഹ്രസ്വകാല ട്രാഫിക്ക് കോഴ്‌സ് ആയ 'റോഡിലെ നല്ല പാഠങ്ങൾ' തുടങ്ങിയ പദ്ധതികൾ മന്ത്രി വിതുര ഡിപ്പോയിൽ നിന്ന് ഉദ്ഘാടനം ചെയ്തു. - ഗുരുവായൂർ സൂപ്പർ ഫാസ്റ്റ് സർവീസും മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. 

ജി.സ്റ്റീഫൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡ്രൈവിംഗ് സ്കൂളിന് പുതിയ സ്വന്തം കെട്ടിടം നിർമ്മിക്കാൻ എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും 40 ലക്ഷം രൂപ അനുവദിച്ചതായി എം.എൽ.എ പറഞ്ഞു. വിതുര സർവീസ് സഹകരണ ബാങ്കിൻ്റെ ശതാബ്ദി ഡയറി മന്ത്രി കെബി ഗണേഷ് കുമാർ പ്രകാശനം ചെയ്തു. വിതുര കെഎസ്ആർടിസി ഡിപ്പോയിൽ സംഘടിപ്പിച്ച ചടങ്ങിൽ വിതുര പഞ്ചായത്ത് പ്രസിഡൻ്റ് മഞ്ജുഷ ആനന്ദ്, കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ പിഎസ് പ്രമോജ് ശങ്കർ, റോഡ് സേഫ്റ്റി കമ്മീഷണർ നിതിൻ അഗ്രവാൾ, ട്രാൻസ്‌പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !