പാലാ: രാമപുരം ഗ്രാമ പഞ്ചായത്ത് ജി.വി ഏഴാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മോളി ജോഷി വെള്ളച്ചാലിനെ മത്സരിപ്പിക്കും.
ഇന്നു ചേർന്ന എൽ.ഡി.എഫ് നേതൃയോഗമാണ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്.എൽ.ഡി.എഫ് മുന്നണി സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് മോളി മത്സരിക്കുക. സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട മോളി ജോഷിക്ക് സ്വീകരണം നൽകി. തെരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിച്ചു. ഇടതു മുന്നണി യോഗത്തിൽ കൺവീനർ ബൈജു ജോൺ പുതിയിടത്തുചാലിൽ അദ്ധ്യക്ഷത വഹിച്ചു.ബേബി ഉഴുത്തുവാൽ, എം.ടി.ജാൻ്റിസ്, സണ്ണി പൊരുന്നക്കോട്ട്, വി.ജി.വിജയകുമാർ, പയസ് അഗസ്റ്യൻ, അജി സെബാസ്ത്യൻ, പി.എ.മുരളി, ജോഷി ജോസഫ്, ഷൈനി സന്തോഷ്, ഡി.പ്രസാദ്, എൻ.ആർ.വിഷ്ണു ., ജയ്മോൻ മുടിയാരത്ത്, ആൻ്റണി മാത്യു, വിജയകുമാർ മണ്ഡപത്തിൽ ,ബെന്നി ആനത്താരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.ഫെ 24 നാണ് തെരഞ്ഞെടുപ്പ്. പഞ്ചായത്ത് ഭരണസമിതികളുടെ കാലാവധി അവസാനിക്കുവാൻ ഇനി എട്ട് മാസങ്ങൾ മാത്രമാണുള്ളത്. കോട്ടയം ജില്ലയിൽ കഴിഞ്ഞ മാസങ്ങളിൽ നടന്ന വാകത്താനം, അതിരംപുഴ ഉപതെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് നടത്തിയ തെരഞ്ഞെടുപ്പു തന്ത്രമാണ് ഇവിടെയും പയറ്റുന്നത്. രണ്ടിടത്തും കോൺഗ്രസ് സിറ്റിംഗ് സീറ്റുകളിൽ എൽ.ഡി.എഫ് വിജയിച്ചിരുന്നു. ഇവിടെ 1840 വോട്ടർമാരാണുള്ളത്.രാമപുരത്ത് പ്രസിഡണ്ട് യു.ഡി എഫും വൈസ് പ്രസിഡണ്ട് കേ.കോൺ ( എം ) കാരനുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.