475 വര്‍ഷം തടവ്, 57 -കാരൻ വളര്‍ത്തിയത് 100 -ലേറെ നായകളെ എല്ലാം ഇതിന് വേണ്ടി,

ജോർജിയ: നായപ്പോരിന് വേണ്ടി നായകളെ വളർത്തുകയും പരിശീലിപ്പിക്കുകയും ചെയ്ത ജോർജ്ജിയക്കാരന് 475 വർഷം തടവ്. നായകളെ വച്ച്‌ പോര് നടത്തുന്നത് ഇവിടെ നിയമവിരുദ്ധമാണ്.

നൂറിലേറെ പിറ്റ്ബുള്ളുകളെയാണ് പോരിന് വേണ്ടി ഇയാള്‍ വളർത്തുകയും പരിശീലിപ്പിക്കുകയും ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്തിട്ട് രണ്ട് വർഷമായി. ഇപ്പോഴാണ് ശിക്ഷ വിധിക്കുന്നത്. 

യുഎസ്‌എ ടുഡേ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ജോർജിയയിലെ പോള്‍ഡിംഗ് കൗണ്ടിയിലാണ് ഇയാള്‍ നായകളെ വളർത്തിയത്. 93 നായപ്പോരുകള്‍ ഇയാള്‍ നടത്തി. 

നായപ്പോരുകളും മൃഗങ്ങളെ ക്രൂരമായി പീഡിപ്പിച്ചതും അടക്കം 10 കുറ്റങ്ങളാണ് ഈ 57 -കാരന് മേലെ ചുമത്തിയിരിക്കുന്നത്. വിൻസെൻ്റ് ലെമാർക്ക് ബറെലിനെന്ന ഇയാളെ വ്യാഴാഴ്ചയാണ് 475 വർഷത്തെ തടവിന് ശിക്ഷിച്ചത്.

ഓരോ നായപ്പോരും ശിക്ഷയില്‍ അയ്യഞ്ചു വർഷം തടവായി ചേർത്തു, മൃഗപീഡനത്തിന് ഓരോ വർഷവും. അങ്ങനെയാണ് ഇത്രയും നീണ്ട വർഷക്കാലത്തെ തടവിന് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്. നായപ്പോരുമായി ബന്ധപ്പെട്ട് ആദ്യമായിട്ടാണ് ഒരാള്‍ക്ക് ഇത്ര നീണ്ട വർഷക്കാലത്തെ ശിക്ഷ ലഭിക്കുന്നത്.
പോള്‍ഡിംഗ് കൗണ്ടി മൃഗങ്ങളോടുള്ള പീഡനം, പ്രത്യേകിച്ച്‌ നായപ്പോരുമായി ബന്ധപ്പെട്ട അക്രമം പോലുള്ളവ അംഗീകരിക്കുന്നില്ല എന്നതിനുള്ള വ്യക്തമായ സന്ദേശമാണ് ഇത് എന്നാണ് ഈ വിധിയെ കുറിച്ച്‌ കേസിൻ്റെ ലീഡ് പ്രോസിക്യൂട്ടർ കെസി പഗ്നോട്ട പറഞ്ഞത്. ഒരു പരിഷ്കൃത സമൂഹം എന്ന നിലയില്‍ മൃഗങ്ങള്‍ക്കെതിരായ അതിക്രമത്തിനും ചൂഷണത്തിനും എതിരെ മുന്നിട്ടിറങ്ങേണ്ടുന്ന സമയം കൂടിയാണ് ഇത് എന്നും പഗ്നോട്ട പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !