യുക്രൈൻ യുദ്ധം: പുടിന്റെ തന്ത്രങ്ങൾ വിജയത്തിലേക്ക്?

✍ Unni Thalakkasseri

യുക്രൈൻ യുദ്ധം രണ്ടര വർഷം പിന്നിടുമ്പോൾ, ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയനായ നേതാവായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ മാറിയിരിക്കുകയാണ്. യുദ്ധം ആരംഭിക്കുമ്പോൾ പലരും അദ്ദേഹത്തെ അപഹസിച്ചെങ്കിലും , ഇന്ന് യുക്രൈൻ, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലെ അവിശ്വാസവും തർക്കങ്ങളും റഷ്യയുടെ നിലപാടുകൾക്ക് അനുകൂലമായ സാഹചര്യം ആണ് സംജാതമാക്കിയിട്ടുള്ളത്‌. 


യൂറോപ്യൻ രാജ്യങ്ങളുടെ ശക്തമായ പിന്തുണയുണ്ടായിരുന്ന സെലിൻസ്കി  കടുത്ത വെല്ലുവിളികൾ നെരിടുകയാണിപ്പോൾ . എന്നാൽ —റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ താൻ ഉദ്ദേശിച്ച ലക്ഷ്യങ്ങളിലെക്ക് അടുക്കുകയാണ് എന്നതാണ് നിലവിലെ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത് . 2022ൽ റഷ്യ യുക്രൈനിലേക്ക് യുദ്ധ നീക്കം നടത്തിയപ്പോൾ , പല  രാഷ്ട്രീയ നിരീക്ഷകരും ഇത് പുടിന്‍റെ പിഴച്ച ചുവടുവെപ്പായി  വിലയിരുത്തിയിരുന്നു. എന്നാൽ, യുദ്ധം രണ്ടര വർഷം പിന്നിട്ട ഈ അവസരത്തിൽ പുടിന്‍റെ  കണക്കുകൂട്ടൽ ഒട്ടും തന്നെ പിഴച്ചില്ല എന്നത് വെളിപ്പെട്ടു. 


അമേരിക്കക്ക് ഉക്രൈൻനിന്റെ  പ്രതിരോധത്തിൽ ഉള്ള താത്പര്യം നഷ്ടപ്പെടുകയും  . യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ ഉക്രൈൻ വിഷയത്തിൽ അഭിപ്രായ ഐക്യം ഇല്ലാതാകുകയും  .നീണ്ടുനിന്ന യുദ്ധം സെലൻസ്കി യുടെ വ്യക്തിപ്രഭാവത്തിനു മങ്ങൽ ഏൽക്കുകയും ചെയ്ത സാഹചര്യത്തിൽ ആണ് കാര്യങ്ങൾ പുടിന്  അനുകൂലമായി മാറിയത് എന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ 

1. യുക്രൈന്റെ NATO  പ്രവേശന നിരാകരണം  

വടക്കൻ അറ്റ്ലാന്റിക് ഉടമ്പടി സംഘടനയായ നാറ്റോ (NATO - North Atlantic Treaty Organization) ഒരു അന്താരാഷ്ട്ര സൈനിക സഖ്യമാണ്, 1949-ലാണ് ഇതിന്റെ രൂപീകരണം. പ്രാരംഭത്തിൽ 12 അംഗ രാജ്യങ്ങളുമായി തുടങ്ങിയ ഈ സഖ്യത്തിൽ ഇന്ന് 30-ലധികം രാജ്യങ്ങൾ അംഗങ്ങളാണ്. യൂറോപ്പ്, ഉത്തര അമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളെ ഉൾക്കൊള്ളുന്ന നാറ്റോയുടെ പ്രധാന ലക്ഷ്യം കൂട്ടായ പ്രതിരോധമാണ്—അംഗരാജ്യങ്ങളിലേതെങ്കിലും ആക്രമിക്കപ്പെട്ടാൽ അതിനെ മുഴുവൻ സഖ്യത്തിനുമേലുള്ള ആക്രമണമെന്നതായാണ് നാറ്റോ ചട്ടം (ആർട്ടിക്കിൾ 5). ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനോട് പാശ്ചാത്യ രാജ്യങ്ങളുടെ പ്രതിരോധമായി പ്രവർത്തിച്ച നാറ്റോ, പിന്നീട് 1990-കളുടെ ശേഷം യൂറോപ്പിലെ പല രാജ്യങ്ങളെയും അംഗങ്ങളാക്കി വിപുലീകരിക്കുകയുണ്ടായി. അതിനാൽ, റഷ്യയുമായി നിരവധി സംഘർഷങ്ങൾ ഉണ്ടാകുകയും 2022 ൽ ആരംഭിച്ച റഷ്യ യുക്രൈൻ യുദ്ധത്തിന്റെ ഒരു പ്രധാന കാരണം യുക്രൈന്റെ NATO പ്രവേശനം ആയിരുന്നു .റഷ്യക്കെതിരെ ഉള്ള NATO സഖ്യത്തിൽ റഷ്യയോട് ചേർന്ന് കിടക്കുന്നതും  പ്രാധാന്യം ഏറെയുള്ള ഭൂപ്രദേശവുമായ യുക്രൈൻ NATO യിൽ അംഗത്വം നേടിയാൽ റഷ്യയെ സംബന്ധിച്ച് അത് വലിയൊരു തിരിച്ചടി ആയിരിക്കും എന്ന കണക്കുകൂട്ടൽ ആണ്  ഉള്ളത് . യുക്രൈന്റെ NATO പ്രവേശനം തന്നെ ഇപ്പൊ നിരാകരിക്കപ്പെട്ടിരിക്കുകയാണ് എന്നത് പുടിന്റെ മറ്റൊരു വിജയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്  


അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിനോടകം തന്നെ യുക്രൈൻ NATO യിൽ അംഗമാകില്ലെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇത് യുക്രൈനിന്‍റെ ഭാവി സുരക്ഷാ തന്ത്രങ്ങളെ ദുർബലമാക്കുകയും റഷ്യക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നതാണ്.

2. യുക്രൈന്റെ തകർച്ച 

യുക്രൈനിനെ ഒരു തകർന്ന രാഷ്ട്രമായി മാറ്റിയെടുക്കാൻ പുടിന്‍ ശ്രമിക്കുകയാണ്. മുൻപ് 2014-ൽ ക്രിമിയ യുക്രൈനിൽ നിന്ന് റഷ്യ കൈവശപ്പെടുത്തിയിരുന്നു. ഇപ്പോൾ, യുദ്ധം തുടർന്നുകൊണ്ടിരിക്കുമ്പോൾ, റഷ്യ യുക്രൈനിന്‍റെ കിഴക്കൻ ഭാഗങ്ങളിൽ ആധിപത്യം സ്ഥാപിക്കുകയാണ്. രാജ്യത്തിന്‍റെ 20% പ്രദേശം ഇതിനകം റഷ്യൻ അധീനതയിലുണ്ട്. ഈ സാഹചര്യത്തിൽ, യുക്രൈന് ഒരു ആഗോള സാമ്പത്തിക ശക്തിയായി വളരാനോ, യൂറോപ്യൻ യൂണിയനിൽ അംഗമാകാനോ കഴിയില്ല.


3. ഉപരോധം നീക്കാനുള്ള സാധ്യത

റഷ്യയ്‌ക്കെതിരെ നിലവിൽ 24,000-ത്തിലധികം അന്താരാഷ്ട്ര ഉപരോധങ്ങളുണ്ട്, അതിൽ 7,000-ൽ അധികം അമേരിക്കൻ ഉപരോധങ്ങളാണ്. പുടിന്‍റെ ലക്ഷ്യം ഇതിനെല്ലാം പരിഹാരം കണ്ടെത്തുക എന്നതായിരുന്നു. ട്രംപിന്റെ തിരിച്ചുവരവിൽ   , ഉപരോധങ്ങളിൽ റഷ്യക്ക് കൂടുതൽ  ഇളവുകൾ ലഭിക്കുമെന്ന് സൂചനകളുണ്ട്. ഉപരോധങ്ങൾ പൂർണ്ണമായും നീങ്ങിയാൽ, റഷ്യയുടെ സാമ്പത്തിക പരിപോഷണം വേഗത്തിൽ സാധ്യമായേക്കാം.

റഷ്യയുടെ നീക്കങ്ങളെ മറികടക്കുന്ന രീതിയിൽ NATO വിപുലീകരണം നടന്നെങ്കിലും, യുക്രൈൻ വിഷയത്തിലെ തൻറെ  പ്രധാന തന്ത്രങ്ങൾ പുടിൻ വിജയകരമായി നടപ്പിലാക്കിയെന്നാണ് വിലയിരുത്തൽ. ആത്യന്തികമായി യുക്രൈനിലെ പുടിന്‍റെ പ്രധാന ലക്ഷ്യങ്ങൾ എല്ലാം തന്നെ കൈവരിക്കപ്പെടുകയാണ്.ആത്യന്തികമായി യുക്രയിൽ പുടിൻ ഉദ്ദേശിച്ചപോലെ കാര്യങ്ങൾ മുന്നോട്ടുപോകുകയാണ് എന്നുവേണം വിലയിരുത്താൻ 

റഷ്യൻ 'എണ്ണ' നയതന്ത്രം

യൂറോപ്പിലേക്ക് ഇറക്കുമതി ചെയ്യുന്ന മൊത്തം എണ്ണയുടെ ഏകദേശം 45% റഷ്യയിൽ നിന്നായിരുന്നു. റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ജർമ്മനി, ഇറ്റലി, പോളണ്ട്, നെതർലാണ്ട്സ്, ഫ്രാൻസ് എന്നിവയായിരുന്നു. 2022-ൽ യുക്രൈൻ യുദ്ധം ആരംഭിച്ചതിനെത്തുടർന്ന് യൂറോപ്യൻ യൂണിയൻ (EU) റഷ്യൻ എണ്ണയ്ക്കുമേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി, 2023 മുതൽ കടൽമാർഗ്ഗം (seaborne) EU-യിലേക്ക് എത്തുന്ന റഷ്യൻ ക്രൂഡ് ഓയിൽ (crude oil) 90% കുറയ്ക്കാൻ യൂറോപ്പ് ശ്രമിച്ചു. അതേസമയം, ഹംഗറി, സ്ലോവാക്യ, ചെക്ക് റിപ്പബ്ലിക്ക് പോലുള്ള രാജ്യങ്ങൾ റഷ്യയിൽ നിന്ന് പൈപ്പ്‌ലൈൻ വഴി (Druzhba Pipeline) എണ്ണ വാങ്ങൽ തുടരുകയും ചെയ്തിരുന്നു ..ഉപരോധങ്ങൾക്ക് ശേഷം, റഷ്യൻ എണ്ണയുടെ ഉപഭോഗം യൂറോപ്പിൽ ഗണ്യമായി കുറഞ്ഞെങ്കിലും ഇന്ത്യ, ചൈന, തുർക്കി എന്നിവ രാജ്യങ്ങൾ റഷ്യയിൽ നിന്ന് അധിക വാങ്ങാൻ ആരംഭിച്ചത് റഷ്യക്ക് ഒരനുഗ്രഹമായി, അതുകൊണ്ട് തന്നെ അതിനാൽ ആഗോള വിപണിയിൽ റഷ്യയുടെ എണ്ണവില്പന വലിയ കോട്ടങ്ങളൊന്നും തട്ടാതെ തുയരുകയാണ്. .

റഷ്യൻ ഊർജ്ജവിതരണത്തെ  ഉപയോഗിച്ച് യൂറോപ്പിൽ  സമ്മർദ്ദം സൃഷ്ടിക്കാനായിരുന്നു പുടിന്‍റെ ശ്രമം. 2022ൽ യൂറോപ്പിലെ വാതകവിതരണത്തിന്‍റെ 45% റഷ്യയിൽ നിന്നുമായിരുന്നു. ഇത് റഷ്യക്ക്  സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനും വിവിധ യൂറോപ്യൻ രാജ്യങ്ങളെ (ഹംഗറി, സെർബിയ മുതലായവ) റഷ്യയോട് അടുപ്പിക്കാനും സഹായിച്ചിരുന്നു.

2014ൽ നടത്തിയ യുക്രൈൻ ആക്രമണത്തിൽ പൂട്ടിൻ രണ്ടുകാര്യങ്ങൾ മുൻകൂട്ടി  മനസ്സിലാക്കിയിരുന്നു.2014-ലെ റഷ്യയുടെ യുക്രൈൻ ആക്രമണം ക്രിമിയ അർദ്ധദ്വീപ് പിടിച്ചടക്കിയതിലൂടെയാണ് ആരംഭിച്ചത്. ഫെബ്രുവരി 2014-ൽ, യൂറോപ്യൻ യൂണിയനുമായി അടുത്തിടപഴകാൻ ശ്രമിച്ച യുക്രൈൻ പ്രസിഡൻറ് വിക്ടർ യാനുകൊവിച്ചിനെ ജനകീയ പ്രതിഷേധങ്ങൾക്കൊടുവിൽ പുറത്താക്കി. ഇതിനെത്തുടർന്ന്, റഷ്യൻ  അനുകൂലനിലപാട് സ്വീകരിച്ചിരുന്ന  യാനുകൊവിച്ചിനെ പിന്തുണച്ച റഷ്യ, കയർ ടേക്കർ  എന്ന പേരിൽ യുക്രൈൻ ഭൂഭാഗം കൈയേറുകയായിരുന്നു .

2014 മാർച്ചിൽ, റഷ്യൻ സൈനികരും റഷ്യ അനുകൂല തീവ്രവാദികളും യുക്രൈനിലെ ക്രിമിയ അർദ്ധദ്വീപ് കൈവശപ്പെടുത്തി. അതിനുശേഷം, റഷ്യൻ നിയന്ത്രണത്തിൽ തന്നെ  ഒരു ജനവിധി നടത്തുകയുണ്ടായി , 97% പേരും റഷ്യയുമായി ചേരണം എന്ന നിലപാട് എടുത്തു  എന്ന വാദത്തോടെ, ക്രിമിയയെ ഔദ്യോഗികമായിത്തന്നെ  റഷ്യയോട്  ചേർക്കുകയായിരുന്നു . എന്നാൽ, ഈ ജനവിധിയെ യുക്രൈനും പാശ്ചാത്യ രാജ്യങ്ങളും നിയമവിരുദ്ധം എന്ന് എന്ന് അപലപിച്ചു 

ക്രിമിയ പിടിച്ചെടുത്തതിന് പിന്നാലെ, റഷ്യ യുക്രൈനിലെ കിഴക്കൻ മേഖലകളായ ഡോൺബാസ് പ്രദേശത്ത് (ഡൊണെസ്ക്, ലുഹാൻസ്ക്) റഷ്യൻ  അനുകൂല പട്ടാള കൂട്ടായ്മകളെ പിന്തുണക്കുകയും . അവർ  യുക്രൈൻ സർക്കാരിനെതിരെ സായുധ കലാപം നടത്തുകയും സ്വതന്ത്ര റിപ്പബ്ലിക്കുകൾ പ്രഖ്യാപിക്കുകയും ചെയ്തു. ഇത് യുക്രൈൻ സൈന്യവും പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളും തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടലുകൾക്ക് കാരണമാകുകയും ചെയ്തു. അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യക്ക് നേരെ കനത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തി. എന്നാൽ റഷ്യക്കെതിരേ ഒരു സൈനിക നടപടിക്കും ഇ യു -അമേരിക്ക സഖ്യങ്ങൾ മുതിർന്നില്ല.  

2014ൽ നടത്തിയ യുക്രൈൻ ആക്രമണത്തിൽ പൂട്ടിൻ രണ്ടുകാര്യങ്ങൾ മുൻകൂട്ടി  മനസ്സിലാക്കിയിരുന്നു അതിൽ ഒന്നാണ് മുകളിൽ പറഞ്ഞ 2014 ലെ റഷ്യൻ ആക്രമണവും അതിൽ യൂറോപ്യൻ യൂണിയന്റെ സൈനിക സൈനിക നിഷ്ക്രിയത്വവും . എ 2014ലെ യുക്രൈൻ അധിനിവേശവും തുടർന്നുള്ള ഉപരോധവും  പുടിനിനെ ഫലപ്രദമായി പ്രതിസന്ധികൾ മറികടക്കാൻ പഠിപ്പിച്ചു. ഈ രണ്ടു പാഠങ്ങൾ ഉൾകൊണ്ടുകൊണ്ടാണ് പുടിന്റെ 2022 ലെ യുക്രൈൻ അധിനിവേശം.  

പാശ്ചാത്യ സേവനങ്ങൾക്കു പകരം റഷ്യൻ സ്വയംപര്യാപ്തത വർദ്ധിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. ചൈനയുമായി വാണിജ്യബന്ധങ്ങൾ വികസിപ്പിച്ചു, ഇറാനിൽ നിന്ന് സായുധ ഡ്രോണുകൾ വാങ്ങി, ഉത്തരകൊറിയയുമായി പ്രതിരോധ കരാറുകൾ ഉണ്ടാക്കി, ഇന്ത്യയുമായുള്ള ദീർഘകാല  ബന്ധം തുടർന്നു. ഇതിന്റെ ഫലമായി, ഉപരോധങ്ങൾക്കിടയിലും റഷ്യയുടെ സമ്പദ്‌വ്യവസ്ഥ വളർച്ച തുടരുന്നു. 2023-ൽ 3.6% സാമ്പത്തിക വളർച്ചയും, 2024-ൽ 4% വളർച്ചയുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, ജി7 രാജ്യങ്ങളുടെ ശരാശരി വളർച്ച 1.7% മാത്രമാണ്.

ട്രമ്പ് -പുടിൻ ബന്ധവും, യുക്രൈ വിഷയവും 

പുടിനെ സംബന്ധിച്ച് അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ്  ഒരു നിർണ്ണായക ഘടകമാണ്. ട്രംപ് അധികാരത്തിലേറിയാൽ, യുക്രൈൻ വിഷയത്തിൽ റഷ്യക്ക് അനുകൂലമായ ധാരണകൾ ഉണ്ടാകാൻ സാധ്യതയ്യണ്ടെന്ന ചർച്ച വ്യാപകമായിരുന്നു . പുടിനും ട്രംപിനും നേരത്തെ മികച്ച ബന്ധമുണ്ടായിരുന്നുവെന്നും, ട്രംപ്ന്റെ തിരിച്ചു വരവ് റഷ്യൻ ഉപരോധങ്ങളിൽ ഇളവുകൾ ലഭിച്ചേക്കാമെന്നും വിലയിരുത്തപ്പെടുന്നു .

പുടിൻ ഇതുവരെ  അന്തിമ വിജയമോ യുദ്ധവിരാമമോ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, നിലവിലെ സ്ഥിതിവിശേഷം പരിശോധിക്കുമ്പോൾ, അദ്ദേഹത്തിന്റെ ദീർഘകാല ലക്ഷ്യങ്ങൾ സഫലമാകുന്നുവെന്നതിൽ സംശയമില്ല. പുതിയ അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യത്തിൽ, പുടിൻ ആഗോള തലത്തിൽ ശക്തനായ കളിക്കാരനായി തുടരുമെന്നത് നിസ്സംശയം പറയാം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !