ഗാന്ധിജിയുടെ ചിതാഭസ്മം നിളാനദിയിൽ നിമജ്ജനം ചെയ്തതിൻ്റെ സ്മരണയിൽ തവനൂർ കേളപ്പജിനഗറിൽ നടക്കുന്ന 77-ാമത് തവനൂർ സർവ്വോദയ മേള തിരൂർ എം എൽ എ കുറുക്കോളി മൊയ്‌ദീൻ ഉത്ഘാടനം ചെയ്യ്തു. 'പ്രകൃതിദുരന്ത കാലത്തെ സാമൂഹ്യ ഉത്തരവാദിത്വം' കാലത്തെ സാമൂഹ്യ ഉത്തരവാദിത്വം എന്ന പ്രമേയം അടിസ്ഥാനമാക്കി നടക്കുന്ന ഈ വർഷത്തെ മേളയിൽ വിവിധ വിഷയങ്ങളെ മുൻനിർത്തി ചർച്ചകളും സംവാദങ്ങളും അന്വേഷണങ്ങളും കർമ്മപദ്ധതികൾ ആവിഷ്കരിക്കൽ മുതലായ കാര്യങ്ങളാണ് മുഖ്യമായും നടക്കുന്നത് . രാജ്യത്തിൻ്റെ നിലനിൽപിന് വിഖാതമാകുന്ന ശക്തികൾക്കെതിരെ ജനാധിപത്യ-മതേതര കക്ഷികൾ അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റി വെച്ച് ഒന്നിച്ചണിനിരക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് എം.എൽ.എ. സർവോദയ സംഗമത്തിൽ അഭിപ്രായപ്പെട്ടു.
പ്രമുഖ സാഹിത്യകാരൻ പി .സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ സി .ഹരിദാസ് എക്സ് എം. പി അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ കെ. രവീന്ദ്രൻ, അഡ്വ : എ.എം രോഹിത്, ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷാഫി, കെ ജി ബാബു, അടാട്ട് വാസുദേവൻ, ടി കെ എ അസ്സീസ്, വി.ആർ.മോഹനൻ നായർ, സുരേഷ് ഒതളൂർ, പ്രണവം പ്രസാദ്, സുരേഷ് ജോർജ്ജ് ,ടി ശശി, എം.എം.സുബൈദ,സലാം പോത്തന്നൂർ, നാസർ കൊട്ടാരത്തിൽ തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.