തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരി മാസത്തെ ഭണ്ഡാര വരവായി 5,04,30,585 രൂപയും രണ്ട് കിലോ 016 ഗ്രാം 700 മില്ലിഗ്രാം സ്വർണവും 11 കിലോ വെള്ളിയും ലഭിച്ചു.
കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ എട്ട് നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ നാല് നോട്ടും അഞ്ഞൂറിന്റെ 52 നോട്ടും ലഭിച്ചു. എസ്ബിഐ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.ഇ ഭണ്ഡാരങ്ങൾ വഴി 2.99 ലക്ഷം രൂപയും ലഭിച്ചു. കിഴക്കേ നട എസ്ബിഐ ഇ ഭണ്ഡാരം വഴി 2,32,150 രൂപയും കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 6,874 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 54,448 രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 5,954 ഉം ഉൾപ്പെടെ ആകെ 2,99,426 രൂപ ഈ ഭണ്ഡാരങ്ങൾ വഴി ലഭിച്ചു.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഞ്ച് കോടി രൂപയുടെ ഭണ്ഡാര വരവ്, രണ്ട് കിലോയിലധികം സ്വര്‍ണം
0
ബുധനാഴ്ച, ഫെബ്രുവരി 12, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.