പാരീസ് : സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പ്രതീക്ഷകൾക്ക് തിരിച്ചടിയായി പാരീസ് AI ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ ഒപ്പിടാൻ വിസമ്മതം പ്രകടിപ്പിച്ച് യുഎസും യുകെയും.
AI – യിൽ യുകെയുടെ ഏറ്റവും അടുത്ത പങ്കാളികളിൽ ഒന്നാണ് ഫ്രാൻസ്. എന്നാൽ ദേശീയ താത്പര്യങ്ങൾക്കനുസരിച്ചുള്ള സംരംഭങ്ങളിൽ മാത്രമേ സർക്കാർ യോജിപ്പ് പ്രകടിപ്പിക്കുകയുള്ളെന്ന് യുകെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു. എന്നാൽ സുസ്‌റ്റൈനബിലെ AI എന്ന കൂട്ടായ്മയിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും സൈബർ സുരക്ഷയെ കുറിച്ചുള്ള പ്രസ്താവനയെ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസിന്റെ തീരുമാനത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് എന്നാൽ യുകെ വക്താവ് പ്രതികരിച്ചില്ല. യൂറോപ്പിൻ്റെ സാങ്കേതികവിദ്യയുടെ അമിതമായ നിയന്ത്രണത്തെയും ചൈനയുമായുള്ള സഹകരണത്തിനെതിരായ മുന്നറിയിപ്പിനെയും വിമർശിച്ചുകൊണ്ട് യുഎസ് വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് ഗ്രാൻഡ് പാലസിൽ ശക്തമായ പ്രസംഗം നടത്തിയതിന് തൊട്ടുപിന്നാലെയാണ് തീരുമാനങ്ങൾ പുറത്തുവന്നത്.
ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെടെയുള്ള നേതാക്കൾക്കു മുന്നിൽ വാൻസിൻ്റെ പ്രസംഗം, സാങ്കേതികവിദ്യ നിയന്ത്രിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ആഗോള സമീപനത്തിലുള്ള അതൃപ്തി സൂചിപ്പിക്കുന്നതായിരുന്നു. ചൈന, ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ, കാനഡ എന്നിവയുൾപ്പെടെ ചൊവ്വാഴ്ച ഒപ്പിട്ട 60 പേരുടെ പിന്തുണയുള്ള രേഖയിൽ തങ്ങളുടെ പേരുകൾ ചേർക്കാത്തതിൻ്റെ വിശദീകരണം ഇരു രാജ്യങ്ങളും ഉടനെ നൽകിയിരുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.