വയനാടൻസ് ഇൻ അയർലൻഡ് കൂട്ടായ്‌മ 5 ലക്ഷം രൂപയുടെ ബാങ്ക് ഡ്രാഫ്റ്റ് കൈമാറി. പ്രവാസ ലോകത്തെ സന്തോഷങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്ന, തലമുറകളെ സ്നേഹം കൊണ്ട് ബന്ധിപ്പിക്കുന്ന വയനാട് കാരുടെ പ്രഥമ കുടുംബ കൂട്ടായ്മയാണ് വയനാടൻസ് ഇൻ അയർലൻഡ്.
വയനാട് മേപ്പാടി വെള്ളാർമല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് കൊടുക്കാൻ തീരുമാനിച്ച സഹായം മേപ്പോടി സ്കൂൾ അങ്കണത്തിൽ വെച്ചു വയനാടൻസ് ഇൻ അയർലൻഡ് കൂട്ടായ്‌മയുടെ മുതിർന്ന അംഗം ആയ ശ്രീമാൻ കൃഷ്ണദാസ് അവറുകളും എക്സിക്യൂട്ടീവ് അംഗം ശ്രീമാൻ ജയ്സ്മോൻ അവറുകളും നേരിട്ട് സ്കൂൾ അധികൃതർക്ക് 5 ലക്ഷം രൂപയുടെ ബാങ്ക് ഡ്രാഫ്റ്റ് ആയി കൈ മാറിയ വിവരം സന്തോഷത്തോടെ അറിയിക്കട്ടെ.
ഇത്തരം ഒരു നല്ല കാര്യത്തിന് സഹകരിച്ച എല്ലാ മാന്യ അംഗങ്ങൾക്കും ഒരിക്കൽ കൂടെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. നിങ്ങളുടെ ഓരോരുത്തരുടെയും വിലയേറിയ സഹായ സഹകരണങ്ങൾ ഒരു നാടിന്റെ ഭാവി തലമുറക്ക് നല്ല രീതിയിൽ പഠന സാഹചര്യം ഒരുക്കാൻ സാധിക്കുന്ന ഒന്നാകുമെന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട് ഒരിക്കൽ കൂടെ നന്ദി പറയുന്നു. വയനാടൻസ് ഇൻ അയർലൻഡ് കൂട്ടായ്‌മ കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ്/ സെക്രട്ടറി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.