ഭീതിയൊഴിയാതെ: വയനാട്ടില്‍ വീണ്ടും കടുവാസാന്നിധ്യം: രണ്ട് ലൈവ് ക്യാമറ, ഡ്രോണ്‍ നിരീക്ഷണവും ആരംഭിച്ചു,

മാനന്തവാടി: ദിവസങ്ങളുടെ മാത്രം ഇടവേളയില്‍ വയനാട്ടില്‍ വീണ്ടും കടുവ സാന്നിധ്യം. പേര്യക്കടുത്ത വരയാല്‍ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കണ്ണോത്ത്മല, 44-ാം മൈല്‍, കമ്പിപ്പാലം, തലപ്പുഴ എന്നിവിടങ്ങളിലെ ജനവാസ പ്രദേശങ്ങളിലാണ് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരിക്കുന്നത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് പ്രദേശത്ത് പരിശോധന നടത്തി.  കണ്ണോത്ത് മല, കമ്പിപ്പാലം തുടങ്ങിയ പ്രദേശങ്ങള്‍ വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. വനത്തിന് സമീപത്തെ ജനവാസ പ്രദേശങ്ങളിലാണ് കടുവയുടേത് എന്ന് കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയിരിക്കുന്നത്. 
കമ്പിപ്പാലം ഭാഗത്ത് പുല്ല് വെട്ടാൻ പോയവർ പുഴയുടെ സമീപം കടുവയെ കണ്ടുവെന്നെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് മാനന്തവാടി ആർ ആർ ടി , പേര്യ, ബെഗൂർ റേഞ്ചുകളിലെ മുപ്പതോളം വനപാലകർ എന്നിവർ ചേർന്ന് പരിശോധന നടത്തി. 

ഉദ്യോഗസ്ഥർ കാല്‍പ്പാടുകള്‍ കണ്ടെത്തിയ പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്ത് പരിശോധന തുടരുകയാണ്. പ്രദേശത്ത് 14 ക്യാമറ ട്രാപ്പുകളും രണ്ട് ലൈവ് ക്യാമറകളും സ്ഥാപിച്ചു. ഡ്രോണ്‍ ഉപയോഗിച്ച്‌ വനഭാഗങ്ങളില്‍ നിരീക്ഷണം നടത്തുന്നുമുണ്ട്. ഇതിനുപുറമെ വനം വകുപ്പിന്റെ വാഹനങ്ങളില്‍ രാത്രി പട്രോളിങ്ങും നടത്തി.

ജനങ്ങള്‍ പരിഭ്രാന്തരാകാതെ സഹകരിക്കണമെന്നും  ഒറ്റയ്ക്കുള്ള യാത്രകള്‍ കഴിവതും ഒഴിവാക്കണമെന്നും വനംവകുപ്പ് അറിയിച്ചു. പുല്‍പ്പള്ളിയിലടക്കം ചിലയുടെ വിവിധ ഭാഗങ്ങളില്‍ ഇതിനകം തന്നെ കടുവാ സാന്നിധ്യം ഉണ്ടായതായി വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !